ലഖ്‌നൗ > യുപിയിൽ ഉദയ്‌പൂരിലെ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ആറായി. ചികിത്സയിലിരുന്ന രണ്ട് പേരാണ് വ്യാഴാഴ്‌ച മരിച്ചത്. സംഭവത്തിൽ രണ്ട് പൊലീസുകാരെക്കൂടി സസ്‌പെൻഡ് ചെയ്തു. മുമ്പ് ഉദയ്‌പൂർ സ്‌റ്റേഷനിലെ സ്‌റ്റേഷൻ ഹൗസ് ഓഫീസറെ സസ്‌പെൻഡ് ചെയ്തിരുന്നു.
ചൊവ്വാഴ്‌ചയാണ് വ്യാജമദ്യം കുടിച്ച് നാല് പേർ മരിച്ചത്. ഇതിൽ മൂന്ന് പേർ കതാരിയ ഗ്രാമത്തിലെ ഒരേ കുടുംബത്തിലുള്ളവരാണ്. ഒരാൾ ബിഹാർ സ്വദേശിയാണ്. കേസിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..