Advertisement
KeralaLatest NewsNewsCrime

കഞ്ചാവുമായി പിടിയിലായ പ്രതിയുടെ വീട്ടിൽ കഞ്ചാവ് കൃഷി

തിരുവനന്തപുരം: കഞ്ചാവുമായി പിടിയിലായ പ്രതിയുടെ വീട്ടില്‍ പരിശോധനക്കെത്തിയ എക്സൈസ് സംഘം അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. പ്രതി കാഞ്ഞിരംകുളം മാങ്കാല പുത്തന്‍വീട്ടില്‍ സുരേഷ് കുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിയിൽ കണ്ടെത്തിയത് കഞ്ചാവ് ‘കൃഷി’. നെയ്യാറ്റിന്‍കര എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സുരേഷ്‌കുമാര്‍ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായത്. തുടര്‍ന്ന് ഇയാളുടെ വീട്ടിലും എക്സൈസ് സംഘം പരിശോധന നടത്തുകയായിരുന്നു ഉണ്ടായത്. കണ്ടെത്തിയ കഞ്ചാവ് ചെടികളില്‍ പകുതിയോളം വേനല്‍ കാരണം കരിഞ്ഞുപോയിരുന്നു. ശേഷിച്ച കഞ്ചാവ് ചെടികള്‍ എക്‌സൈസ് സംഘം പിടിച്ചെടുത്തു. ചെടികള്‍ക്ക് ഏഴ് അടിയിലേറെ നീളമുണ്ട്. വിളവെടുപ്പിന് പാകമായ നിലയിലായിരുന്നു ഇവ ഉണ്ടായിരുന്നത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍, പ്രിവന്റീവ് ഓഫീസര്‍ ഷാജു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നൂജു, ടോണി, വിനോദ്, ഉമാപതി, ഡ്രൈവര്‍ സുരേഷ് കുമാര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.

 

Related Articles

Post Your Comments


Back to top button