Advertisement
Latest NewsNewsIndia

ദാദസാഹിബ് ഫാൽക്കെ പുരസ്‌കാരം; രജനികാന്തിന് ആശംസയറിയിച്ച് പ്രധാനമന്ത്രി

ദാദസാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയ രജനികാന്തിന് ആശംസ അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : ദാദസാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയ രജനികാന്തിന് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തലൈവന് ദാദസാഹിബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം താരത്തിന് ആശംസ അറിയിച്ചത്.

Read Also: കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് കോവിഡ്

എല്ലാ തലമുറകളുടെയും ജനപ്രിയനായ, ചിലർക്ക് മാത്രം അഭിമാനിക്കാൻ കഴിയുന്ന ആകർഷകമായ വ്യക്തിത്വമാണ് രജനികാന്ത്. തലൈവർക്ക് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

1996 ൽ ശിവാജി ഗണേശനു ശേഷം ആദ്യമായാണ് ഒരു ദക്ഷിണേന്ത്യൻ നടൻ ദാദസാഹിബ് ഫാൽക്കെ പുരസ്‌കാരം നേടുന്നത്. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ നിരവധി വിശിഷ്ട വ്യക്തികളാണ് രജനികാന്തിന് ആശംസകളറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. മോഹൻലാൽ, ശങ്കർ മഹാദേവൻ, ആശാ ബോസ്ലെ എന്നിവർ ഉൾപ്പെടെയുള്ള ജൂറി പാനലാണ് അദ്ദേഹത്തിന്റെ പേര് പുരസ്‌ക്കാരത്തിനായി ശുപാർശ ചെയ്തത്.

Read Also: പാചക വാതക സിലണ്ടറുകളുടെ വില കുറച്ചു; പുതുക്കിയ വില ഇന്നു മുതൽ നിലവിൽ വരും

Related Articles

Post Your Comments


Back to top button