Advertisement
KeralaCinemaMollywoodLatest NewsNewsEntertainment

‘അച്ഛന് രാഷ്ട്രീയമുണ്ട് പക്ഷേ തനിക്ക് രാഷ്ട്രീയമില്ല’; ഇഷാനി കൃഷ്ണ

മമ്മൂട്ടിയുടെ വണ്‍ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ഇഷാനി കൃഷ്ണ. സിനിമയിൽ സജീവ രാഷ്ട്രീയ പ്രവര്‍ത്തകയായ രമ്യ എന്ന കോളജ് വിദ്യാര്‍ത്ഥിനിയെയാണ് ഇഷാനി അവതരിപ്പിക്കുന്നത്.

എന്നാൽ സിനിമയിൽ രാഷ്ട്രീയമുണ്ടെങ്കിലും ജീവിതത്തില്‍ രാഷ്ട്രീയം തീരെ താത്പര്യമില്ലാത്ത വിഷയമാണ് എന്ന് പറയുകയാണ് ഇഷാനി. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇഷാനി ഇക്കാര്യം വ്യക്തമാക്കിയത്.

സിനിമയിലെ കഥാപാത്രത്തിന് തന്റെ ജീവിതവുമായി യാതൊരു ബന്ധവുമില്ല. കാരണം രാഷ്ട്രീയത്തോട് തനിക്കൊരു താത്പര്യവും ഇല്ല. അച്ഛന് രാഷ്ട്രീയമുണ്ട് പക്ഷേ കോളജിലായാലും തനിക്ക് രാഷ്ട്രീയമില്ല, ഇഷാനി പറയുന്നു

ആദ്യമായാണ് മമ്മൂട്ടിയെ നേരിൽ കാണുന്നത് എന്നും. ആദ്യ കാഴ്ചയിൽ തന്നെ അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണെന്നും ഇഷാനി പറഞ്ഞു. ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ മമ്മൂട്ടി സാര്‍ ഒത്തിരിയധികം സപ്പോര്‍ട്ട് ചെയ്തു.

 

Related Articles

Post Your Comments


Back to top button