01 April Thursday

ഇന്ത്യയിൽനിന്ന്‌ പരുത്തിയും പഞ്ചസാരയും വേണ്ടെന്ന്‌ പാകിസ്ഥാൻ

വെബ് ഡെസ്‌ക്‌Updated: Thursday Apr 1, 2021

ഇസ്ലാമാബാദ്‌ > ഇന്ത്യയിൽനിന്ന്‌ പരുത്തിയും പഞ്ചസാരയും ഇറക്കുമതി ചെയ്യാമെന്ന ഇക്കണോമിക്‌ കോ–- ഓർഡിനേഷൻ കമ്മിറ്റി നിർദേശം തള്ളി പാക്‌ മന്ത്രിസഭ. ഇന്ത്യയിൽനിന്നുള്ള ഇവയുടെ ഇറക്കുമതിക്ക്‌ രണ്ടുവർഷമായി നിലനിൽക്കുന്ന വിലക്ക്‌ നീക്കുന്നതായി ധനമന്ത്രി ഹമദ്‌ അസ്‌ഹർ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതാണ്‌ വ്യാഴാഴ്ച പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തിരുത്തിയത്‌.

മനുഷ്യാവകാശ മന്ത്രി ഷിരീൻ മസാരിയാണ്‌ മന്ത്രിസഭാ തീരുമാനം ട്വീറ്റ്‌ ചെയ്തത്‌. കശ്‌മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാതെ ഇന്ത്യ–- പാക്‌ ബന്ധം സുഗമമാകില്ലെന്ന്‌ മന്ത്രിസഭ വിലയിരുത്തിയതായും ട്വീറ്റിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top