Advertisement
Latest NewsNewsIndia

നാരായണ സ്വാമി സർക്കാർ വൻ ദുരന്തം, ഇത്തവണ എൻഡിഎ ഭരണം നേടുമെന്ന് പ്രധാനമന്ത്രി

പുതുച്ചേരി : പുതുച്ചേരി മുൻ മുഖ്യമന്ത്രിയും മുതിർന്ന് കോൺ​ഗ്രസ് നേതാവവുമായ വി നാരായണ സ്വാമിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള കോൺ​ഗ്രസ് സർക്കാർ വൻദുരന്തമായിരുന്നു എന്നും മോദി പറഞ്ഞു.

എൻഡിഎ ഇലക്ഷൻ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രധാനമന്ത്രി ഇപ്രകാരം പറഞ്ഞത്. പശ്ചിമബം​ഗാൾ, ആസാം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിൽ എൻഡിഎയ്ക്ക് വൻ വിജയതരം​ഗമാണ് കാണാൻ സാധിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഏപ്രിൽ ആറിനാണ് പുതുച്ചേരിയിൽ തെരഞ്ഞെടുപ്പ്.

Read Also : പിറക്കാതെ പോയ ഒരു സഹോദരിയാണ് പ്രയങ്ക.. ഈ പ്രസ്ഥാനം തളരില്ല… ഇത് ഇന്ദിരയുടെ പ്രസ്ഥാനമാണെന്ന് വീണ എസ് നായർ

കാലങ്ങളായി പ്രവർത്തന രഹിതമായി അവശേഷിക്കുന്ന കോൺ​ഗ്രസ് സർക്കാരുകളുടെ പട്ടികയിൽ പുതുച്ചേരി പ്രത്യേക സ്ഥാനമാണുള്ളതെന്നും പ്രധാനമന്ത്രി വിമർശിച്ചു. വിദ്യാഭ്യാസം, പിന്നാക്കവിഭാ​ഗത്തിലുള്ളവരുടെ ക്ഷേമം എന്നീ മേഖലകളിൽ പുതുച്ചേരി സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിരവധി തെരഞ്ഞെടുപ്പുകളെ നേരിട്ടിട്ടുണ്ടെന്നും എന്നാൽ ഇത്തവണത്തെ തെരഞ്ഞെടുപ്പ് വളരെ പ്രത്യേകതയുള്ളതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Related Articles

Post Your Comments


Back to top button