Advertisement
KeralaLatest NewsNews

ജോയ്‌സ് കേരളത്തിലെ പെണ്‍കുട്ടികളെയും സ്ത്രീകളെയും അപമാനിച്ചു : പ്രിയങ്ക

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥില്‍ നിന്നാണോ സി.പി.എം പ്രചാരണം പഠിച്ചത്

തൃശൂര്‍ : രാഹുല്‍ ഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ഇടുക്കി മുന്‍ എം.പി ജോയിസ് ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജോയ്‌സ് കേരളത്തിലെ പെണ്‍കുട്ടികളെയും സ്ത്രീകളെയും അപമാനിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥില്‍ നിന്നാണോ സി.പി.എം പ്രചാരണം പഠിച്ചത്. ജോയ്‌സ് ജോര്‍ജിന്റെ പരാമര്‍ശത്തിന് പിന്നാലെ കേരളത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ സന്തോഷിപ്പിച്ചുവെന്നും പ്രിയങ്ക പറഞ്ഞു.

പ്രധാനമന്ത്രി ബൈബിള്‍ ഉദ്ധരിച്ചത് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണെന്നും പ്രിയങ്ക വിമര്‍ശിച്ചു. ബൈബിളിലെ വാചകം പരാമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് മിണ്ടിയില്ലെന്ന് പ്രിയങ്ക തുറന്നടിച്ചു. കന്യാസ്ത്രീകളെ ആക്രമിച്ചത് മോദിയുടെ പാര്‍ട്ടിയിലെ യുവ ഗുണ്ടകളാണ്. വിദ്വേഷവും വെറുപ്പും പരത്തിയിട്ട് മോദി ബൈബിള്‍ ഉദ്ധരിക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. പൊള്ളയായ പ്രസംഗങ്ങളില്‍ മോദി ബൈബിള്‍ ഉദ്ധരിച്ചിട്ട് കാര്യമില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മോദി ബൈബിള്‍ ഉദ്ധരിച്ചതെന്നും പ്രിയങ്ക പറഞ്ഞു.

Related Articles

Post Your Comments


Back to top button