Advertisement
KeralaLatest NewsNews

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ജെ പി നദ്ദയും യോഗിയും നാളെ കേരളത്തിൽ

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നാളെ കേരളത്തിലെത്തും. ജെപി നദ്ദ ആറ്റിങ്ങലിലും യോഗി കഴക്കൂട്ടത്തും നേമത്തും റോഡ് ഷോ നടത്തും. മറ്റന്നാൾ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരളത്തിലെത്തുന്നുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ ബിജെപി ദേശീയ നേതാക്കൾ കേരളത്തിലെക്ക് പ്രചരണത്തിനായി എത്തുകയാണ്. കരുനാഗപ്പള്ളി ആറൻമുള, ചങ്ങനാശേരി തുടങ്ങിയ മണ്ഡലങ്ങളിലും ജെ.പി നദ്ദ പ്രചരണത്തിനെത്തും. യോഗി ആദിത്യനാഥ് കഴക്കൂട്ടത്തും നേമത്തും റോഡ് ഷോ നടത്തുന്നുണ്ട്. ഒപ്പം ഹരിപ്പാട്, അടൂർ, പാറശാല, കാട്ടാക്കട തുടങ്ങിയ മണ്ഡലങ്ങളിലും എത്തും.

Read Also  :  ‘മോദിയുടെ അനുസരണയുള്ള കുട്ടിയാണ് നമ്മുടെ പിണറായി’; കേരളം യുഡിഎഫിന് ആണെന്ന് രമേശ്​ ചെന്നിത്തല

രണ്ടാഘട്ട പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റന്നാൾ എത്തും. കോന്നിയിലും തിരുവനന്തപുരത്തും പൊതു പരിപാടികളിൽ നരേന്ദ്രമോദി പ്രസംഗിക്കും. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാൻ വടക്കൻ കേരളത്തിലും, ഏപ്രിൽ മൂന്നിന് അമിത് ഷാ മഞ്ചേശ്വരം, കോഴിക്കോട് നോർത്ത്, അടൂർ, ചേർത്തല എന്നിവിടങ്ങളിലും എത്തുന്നുണ്ട്.

Related Articles

Post Your Comments


Back to top button