Advertisement
NattuvarthaLatest NewsNews

വീട്ടമ്മയുടെ മാല മോഷ്ടിച്ച ശേഷം കടന്നു കളഞ്ഞ യുവാക്കൾ പിടിയിൽ

ചങ്ങനാശേരി; വീട്ടമ്മയുടെ മാല മോഷ്ടിച്ച ശേഷം കടന്നു കളഞ്ഞ യുവാക്കൾ അറസ്റ്റിൽ ആയിരിക്കുന്നു. പുലിക്കോട്ടുപടി പാറക്കുളം അലൻ റോയി (21), നാലുകോടി മമ്പള്ളിൽ ജസ്റ്റിൻ ബിജു (21) എന്നിവരെ തൃക്കൊടിത്താനം പൊലീസാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 2 ആഴ്ച മുൻപ് മുക്കാട്ടുപടി ഭാഗത്തായിരുന്നു സംഭവം. 2 പ്രതികൾ കൂടി പിടിയിലാകാനുണ്ടെന്നു പൊലീസ് പറഞ്ഞു.

കോട്ടയം ഈസ്റ്റ്, പാമ്പാടി, തൃശൂർ, മണർകാട് സ്റ്റേഷനുകളിലായി ഇവർക്കെതിരെ കേസുകളുള്ളതായി പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ അമര ആശാരിമുക്കിൽ നിന്നാണ് പോലീസ് പിടികൂടിയത്.

യുവാക്കൾ വീട്ടമ്മയുടെ മാല പൊട്ടിക്കുന്ന സംഭവം സമീപത്തെ സ്ഥാപനത്തിലുള്ള സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പ്രതികളെക്കുറിച്ചു സൂചന ലഭിക്കുകയുണ്ടായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തൃക്കൊടിത്താനം എസ്എച്ച്ഒ ഐ.അജീബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Related Articles

Post Your Comments


Back to top button