31 March Wednesday

വിനോദിനി ഉപയോഗിക്കുന്നത്‌ സ്വന്തമായി വാങ്ങിയ ഫോൺ; കസ്‌റ്റംസിന്റെ വാദം തെറ്റെന്ന്‌ ക്രൈംബ്രാഞ്ച്‌

വെബ് ഡെസ്‌ക്‌Updated: Wednesday Mar 31, 2021

തിരുവനന്തപുരം > കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്നത് സ്വന്തം ഐ ഫോണെന്ന് ക്രൈം ബ്രാഞ്ച്. സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണ്‍ ഉപയോഗിക്കുന്നുവെന്ന ആരോപണം തെറ്റെന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. വിനോദിനി  ബാലകൃഷ്ണന്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ്‌ അന്വേഷണം.

കവടിയാറിലെ കടയില്‍നിന്നാണ് വിനോദിനി ഫോണ്‍ വാങ്ങിയത്. സ്റ്റാച്യു ജങ്ഷനിലെ കടയില്‍നിന്നാണ് യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ യുഎഇ നാഷണൽ ഡേ യ്‌ക്ക്‌ കൊടുക്കാൻ ആറ്‌ ഐ ഫോണുകൾ സ്വപ്‌നയ്‌ക്ക്‌ വാങ്ങിനൽകിയത്‌. ഈ രണ്ട് ഫോണുകളും റീട്ടെയില്‍ കച്ചവടക്കാര്‍ക്ക് വിറ്റത് സ്‌പെന്‍സര്‍ ജങ്ഷനിലെ ഹോള്‍സെയില്‍ ഡീലറാണ്. രണ്ട് ഫോണുകളും അടുത്തടുത്ത ദിവസങ്ങളിലായാണ് വിറ്റത്.

ഈ ആശയക്കുഴപ്പം മുതലെടുത്താണ്‌ കേന്ദ്ര ഏജൻസികൾ വ്യാജപ്രചാരണം അഴിച്ചുവിട്ടത്‌. രണ്ടു ഫോണുകളുടെയും ഐഎംഇഐ നമ്പർ കസ്റ്റംസ് വാങ്ങിയിരുന്നു. ഏതാണ് സ്റ്റാച്യുവിലെ ഫോൺ കടയിലേക്ക് കൈമാറിയതെന്ന് ധാരണ ഇല്ലാത്തതിനാൽ അന്ന് വിറ്റ രണ്ട് ഫോണിൻ്റേയും വിശദവിവരങ്ങൾ സ്പെൻസർ ജങ്‌ഷനിലെ കടയുടമ സ്റ്റാച്യുവിലെ ഫോൺ ഉടമയ്ക്ക് കൈമാറി. ഇത്‌ ഉപയോഗിച്ചാണ്‌ കേന്ദ്ര ഏജൻസി തെറ്റായ വിവരങ്ങൾ മാധ്യമങ്ങൾക്ക്‌ കൈമാറിയതും വ്യാജ പ്രാചരണങ്ങൾ ഉയർത്തിയതും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top