Advertisement
KeralaLatest NewsNews

കടലില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം രൂപം കൊള്ളുന്നു, ശക്തമായ മഴയും തീവ്ര ഇടിമിന്നലും ഉണ്ടാകും : ജനങ്ങള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍, ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. രണ്ടാം തവണയാണ് ഈ മേഖലയില്‍ ശക്തമായ ന്യൂനമര്‍ദ്ദം ഉടലെടുക്കുന്നത്. ഈ ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നത്. അതേസമയം, ന്യൂനമര്‍ദ്ദം കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.

Read Also : പ്രതിപക്ഷ നേതാവ് രമേശ്​ ചെന്നിത്തലയുടെ വീട്ടില്‍ നുണ നിര്‍മാണ യന്ത്രമുണ്ടെന്ന് വൃന്ദ കാരാട്ട്​

കേരളത്തില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴയ്‌ക്കൊപ്പം 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചതിന് സമാനമായി ഇടിമിന്നലോട് കൂടിയ മഴ ലഭിക്കാനാണ് സാധ്യത.

മഴയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി പത്ത് മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാദ്ധ്യതയും കൂടുതലാണ്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Related Articles

Post Your Comments


Back to top button