Advertisement
KeralaLatest NewsNews

കേരളത്തിലേക്ക് അനധികൃതമായി പണം കടത്താൻ ശ്രമം; കൊട്ടാരക്കര സ്വദേശി അറസ്റ്റിൽ

കൊല്ലം: കേരളത്തിലേയ്ക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച പണം പിടികൂടി. 23 ലക്ഷം രൂപയാണ് പിടികൂടിയത്. അമരവിള ചെക്ക്പോസ്റ്റിൽ വെച്ച് നടന്ന പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര സ്വദേശി ദാമോദറിനെയാണ് കസ്റ്റഡിയിലെടുത്തത്.

Read Also: കേരളത്തിൽ കമ്മ്യൂണിസം അവസാനിക്കാന്‍ ഇനി അധികം നാളുകള്‍ വേണ്ട; അലി അക്ബര്‍

തമിഴ് നാട്ടിൽ നിന്നും കെഎസ്ആർടിസി ബസിൽ പണം കടത്താനായിരുന്നു ദാമോദറിന്റെ ശ്രമം. എക്സൈസ് വകുപ്പാണ് ചെക്ക്പോസ്റ്റിൽ പരിശോധന നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചെക്ക്‌പോസ്റ്റുകളിൽ ഉൾപ്പെടെ കർശന പരിശോധനയാണ് നടത്തുന്നത്.

Related Articles

Post Your Comments


Back to top button