Advertisement
KeralaLatest NewsNews

സ്ത്രീകൾക്ക് സംരക്ഷണവും പരിഗണനയും നൽകുന്നില്ല, കോൺഗ്രസിൽ വീണ്ടും രാജി

ഇടുക്കി : കോണ്‍ഗ്രസില്‍ നിന്നു രാജിവെക്കുന്നവരുടെ എണ്ണം വീണ്ടും ഉയരുന്നു. ശാന്തമ്പാറയിലും കോണ്‍ഗ്രസില്‍ രാജി. അംഗന്‍വാടി എംപ്ലോയേഴ്സ് ഫെഡറേഷന്‍ സംസ്ഥാന ട്രഷറും ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പി എസ് ഫാത്തിമ കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ച് സി പി എമ്മില്‍ ചേര്‍ന്നു.

കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന സംരക്ഷണവും പരിഗണനയും നല്‍കുന്നില്ലെന്നാരോപിച്ചാണ് രാജി. ഉടുമ്പന്‍ ചോല നിയോജക മണ്ഡലത്തില്‍ പ്രാദേശിക നേതൃയത്വത്തോടുള്ള എതിര്‍പ്പാണ് കൊഴിഞ്ഞുപോക്കിന് കാരണമെന്നാണ് വിലയിരുത്തല്‍.

Read Also :  ഇരട്ടവോട്ട് തടയാൻ സത്യവാങ്മൂലം വാങ്ങണം; കർശന നിർദ്ദേശവുമായി ഹൈക്കോടതി

കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകയാണ് ഫാത്തിമ. അംഗന്‍വാടി എംപ്ലോയേഴ്സ് ഫെഡറേഷന്‍ സംസ്ഥാന ട്രഷര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറി, ഐഎന്‍ടിയുസി റീജനല്‍ സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാ ഔദ്യോഗിക സ്ഥാനമാനങ്ങളും രാജിവെച്ചാണ് ഫാത്തിമ സിപിഎമ്മിലേക്ക് പോയത്.

Related Articles

Post Your Comments


Back to top button