Advertisement
KeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

‘അമ്മ’യ്ക്കുവേണ്ടി ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ്?

താരസംഘടനയായ ‘അമ്മ’യ്ക്കുവേണ്ടി ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ് ആണെന്ന് റിപ്പോർട്ടുകൾ. പ്രിയദര്‍ശന്‍-ടി കെ രാജീവ്‍കുമാര്‍ ചിത്രം ഉപേക്ഷിച്ചുവെന്നും പകരം ഉദയകൃഷ്‍ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാവും വരികയെന്നുമുള്ള വാര്‍ത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

നേരത്തെ ചിത്രം പ്രിയദര്‍ശനും ടികെ രാജീവ് കുമാറും ചേര്‍ന്ന് സംവിധാനം ചെയ്യുവാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒന്നും തന്നെ അന്തിമചര്‍ച്ചകളിലേക്ക് എത്താതിരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ‘അമ്മ സംഘടനയെ സംബന്ധിച്ചിടത്തോളം ഈ ചിത്രം ആര് സംവിധാനം ചെയ്താലും പ്രശ്‌നമല്ല. അമ്മയുമായുള്ള കരാര്‍ ആശിര്‍വാദ് സിനിമാസിനാണ്. ചിത്രം ആര് സംവിധാനം ചെയ്യണമെന്നത് അവരുടെ തീരുമാനമാണ്’, അമ്മ ഭാരവാഹികള്‍ പറഞ്ഞു.

അമ്മയ്ക്ക് വേണ്ടി 2008ല്‍ ഒരുങ്ങിയ ചിത്രം ട്വന്റി 20യില്‍ വൈശാഖ് സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Articles

Post Your Comments


Back to top button