ഗുവാഹത്തി
അസമില്‍ ശതകോടീശ്വരനായ ബിജെപി നേതാവിന്റെ വീട്ടില്‍ മകനും മരുമകളും ഉള്‍പ്പെടെ സ്ഥാനാര്‍ഥികള്‍ മൂന്ന്. ആറുതവണ എംഎല്‍എയും മുന്‍ മന്ത്രിയുമായ ഗൗതംറോയ് കോണ്‍ഗ്രസ് വിട്ട് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയിലെത്തിയത്. ഗൗതം റോയിയും മകനും മുന്‍എംഎല്‍എയുമായ രാഹുലും മരുമകള്‍ ഡെയ്സിയും തെക്കന്‍ അസം താഴ്ചവരമേഖലയിലെ മണ്ഡലങ്ങളില്‍ മത്സരിക്കുന്നു.
മകനും മരുമകളും സ്വതന്ത്രരായിട്ടാണ് മത്സരം. ഇവരുടെ മണ്ഡലങ്ങളിൽ ബിജെപിക്ക് ദുർബല സ്ഥാനാർഥികളാണ്. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. റോയ് കുടുംബത്തിന്റെ മൊത്തം ആസ്തി 142.57 കോടി രൂപ. റോയ്‌യുടെ ഭാര്യ മന്ദിരയും കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു. അച്ഛന്‍ സന്തോഷ് കുമാര്‍ റോയ് മുന്‍ മന്ത്രിയും. രാഷ്ട്രീയത്തിലെ കുടുബവാഴ്ചയെ വിമര്‍ശിക്കുന്ന ബിജെപി അസമില്‍ ഇക്കാര്യം മിണ്ടുന്നില്ല.
അസമിലെ 126 സീറ്റിലായി സത്യവാങ്മൂലത്തിന് കണക്ക് പ്രകാരം ആകെ 264 കോടിപതികള്‍ മത്സരിക്കുന്നു. യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ടി ലിബറല്‍ സ്ഥാനാര്‍ഥി മനോരഞ്ജന്‍ ബ്രഹ്മ(268 കോടി) ആണ് ഇവരില്‍ മുമ്പന്‍. രണ്ടാമന്‍ രാഹുല്‍ റോയ് (136കോടി).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..