Advertisement
KeralaLatest NewsNews

എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ് : എ വിജയരാഘവന്‍

നല്ല കാര്യം കണ്ടാല്‍ അത് എങ്ങനെയെങ്കിലും ഇല്ലാതാക്കണം എന്നതാണ് രമേശ് ചെന്നിത്തലയുടെ രീതി

കോഴിക്കോട് : യുഡിഎഫും ബിജെപിയും കേന്ദ്ര ഏജന്‍സികളും കൈകോര്‍ക്കുകയാണെന്ന് എ വിജയരാഘവന്‍. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്. ഇടതു ഭരണം വരാതിരിക്കാനാണ് നീക്കമെന്നും എ വിജയരാഘവന്‍ പറഞ്ഞു.

നല്ല കാര്യം കണ്ടാല്‍ അത് എങ്ങനെയെങ്കിലും ഇല്ലാതാക്കണം എന്നതാണ് രമേശ് ചെന്നിത്തലയുടെ രീതി. കിഫ്ബിയെ പൂട്ടുമെന്ന് പറയുന്നു. ലൈഫ് പദ്ധതി ഇല്ലാതാക്കുമെന്ന് പ്രഖ്യാപിക്കുന്നു. സ്വര്‍ണക്കടത്തില്‍ യഥാര്‍ത്ഥ പ്രതികളെ പിടിച്ചോ?. ആറ് ഏജന്‍സികളെ കേരളത്തില്‍ കൊണ്ട് വന്ന് ബിജെപി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയാണ്. ബിജെപിയുമായി വോട്ടു കച്ചവടം നടത്തിയാലും കേരളത്തില്‍ യുഡിഎഫിന് പിടിച്ച് നില്‍ക്കാനാവില്ല. യുഡിഎഫ് തകരും. 1960 മുതല്‍ പ്രതിലോമതയ്ക്ക് കാവല്‍ നിന്ന രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റേതെന്നും എ വിജയരാഘവന്‍ ആരോപിച്ചു.

Related Articles

Post Your Comments


Back to top button