Advertisement
Latest NewsNewsIndia

തിരുപ്പതിയിൽ നിന്ന് ചൈനയിലേക്ക് വൻതോതിൽ മുടി കയറ്റി അയക്കുന്നതിന്റെ ആവശ്യമെന്ത്

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ തിരുപ്പതി (Thirupathi) വെങ്കിടാചലപതി ക്ഷേത്രത്തില്‍ നിന്നും വലിയ തോതി മുടി ചൈനയിലേക്ക് കടത്തുന്നതായി സൂചന. തിരുപ്പതിയില്‍ നിന്നും ലോറിയില്‍ മുടി മിസോറാമില്‍ എത്തിച്ച്‌ മ്യാന്‍മറിലേക്കും അവിടെ നിന്നും ചൈനയിലേക്കും കടത്തുന്നതായാണ് സൂചന. അതിനിടിയിലാണ് മ്യാന്‍മറിനടുത്തായി (Myanmar) മിസ്സോറാം ബോര്‍ഡറില്‍ അസ്സാം റൈഫിള്‍സിന്‍റെ പരിശോധനയില്‍ 120 ചാക്കുകളിലാക്കിയ നിലയില്‍ 1.8 കോടിയോളം രൂപ വിലവരുന്ന മുടി പിടിച്ചെടുത്ത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുടിയെത്തിയത് തിരുപ്പതിയില്‍ നിന്നാണെന്ന് മനസ്സിലായത്. നേരത്തെ മിസോറാമിലെ ചമ്ബൈ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ മുടി കയറ്റി വന്ന രണ്ട് ട്രക്കുകള്‍ പിടിച്ചെടുത്തിരുന്നു.

Also Read:രണ്ടര വയസ്സുകാരൻ വെള്ളക്കെട്ടിൽ വീണുമരിച്ചു

വിഗ് നിര്‍മ്മാണത്തിനായാണ് ചൈന (China) വ്യാപകമായി മുടി തിരുപ്പതിയില്‍ നിന്നും എത്തിക്കുന്നതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്.മുടി കയറ്റുമതി ഇന്ത്യക്ക് വലിയ തോതില്‍ വരുമാനം ഉണ്ടാക്കി തരുന്നതാണ്.ഒരു കിലോ മുടിക്ക് 4500 മുതല്‍ 6000 വരെയാണ് വില വരുന്നത്. എന്നാല്‍ ഇതിന് കിലോയ്ക്ക് 27.87 രൂപയും 1400 രൂപയും കാണിച്ചാണ് വന്‍ തോതില്‍ മുടി കടത്തുന്നത്. 2800 മുതല്‍ 5600 രൂപ വരെ വിലയ്ക്ക് വില്‍ക്കേണ്ട ഇവ ഭാരം കുറച്ചുകാട്ടി വിലകുറച്ചാണ് കടത്തിയതെന്ന് കസ്റ്റംസ് കണ്ടെത്തി. ഇതിന് ആനുപാതികമായുള്ള ജി.എസ്.ടിയും കസ്റ്റംസ് ഡ്യൂട്ടിയും കുറക്കുന്നു.

വിഷയത്തില്‍ ചൈനക്കുള്ള സ്വീധീനം സംബന്ധിച്ച്‌ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ മുടി നേര്‍ച്ചയായി സ്വീകരിക്കുന്ന ക്ഷേത്രങ്ങളിലെ ഏറ്റവും ആദ്യത്തേതും പ്രധാനവുമായ ക്ഷേത്രമാണ് തിരുപ്പതി. വര്‍ഷം തോറും ലക്ഷക്കണക്കിന് ഭക്തരാണ് വെങ്കിടാചലപതിക്ക് മുടി കാണക്കിയായി നല്‍കുന്നത്.

Related Articles

Post Your Comments


Back to top button