തിരുവനന്തപുരം
മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് ഏറ്റുമാനൂരിൽ റിബൽ സ്ഥാനാർഥിയായി മത്സരിക്കുന്ന ലതിക സുഭാഷിനെ കോൺഗ്രസ് പുറത്താക്കി. സ്ഥാനാർഥി പട്ടികയിൽ സ്‌ത്രീകളെ അവഗണിച്ചുവെന്ന് പ്രഖ്യാപിച്ച് കെപിസിസി ഓഫീസിന് മുമ്പിൽ തലമുണ്ഡനംചെയ്‌ത് പ്രതിഷേധിച്ച അവരെ പ്രാഥമിക അംഗത്വത്തിൽനിന്നാണ് പുറത്താക്കിയത്.
പ്രത്യേക കാരണമൊന്നും പറയാതെ കെപിസിസി പ്രസിഡന്റിന്റെ ഒറ്റ വാചകത്തിലുള്ള വാർത്താകുറിപ്പിലാണ് പുറത്താക്കൽ. സ്ഥാനാർഥിത്വം പ്രതീക്ഷിച്ച ലതികയുടെ പേര് എഐസിസി പുറത്തിറക്കിയ പട്ടികയിലില്ലായിരുന്നു. സ്‌ത്രീകളെ കോൺഗ്രസ് വഞ്ചിച്ചുവെന്ന് തുറന്നടിച്ച് മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച അവർ തലമുണ്ഡനംചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..