Advertisement
CricketLatest NewsNewsSports

ഹർമൻപ്രീത് കൗറിന് കോവിഡ് സ്ഥിരീകരിച്ചു

ഇന്ത്യയുടെ വനിതാ ടി20 ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. കോവിഡ് സ്ഥിരീകരിച്ചെന്നും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം താനിപ്പോൾ ക്വാറന്റൈനിലാണെന്നും ഹർമൻപ്രീത് പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാം ഏകദിനത്തിൽ പരിക്കേറ്റ ഹർമൻപ്രീത് ടി20 പരമ്പരയിൽ കളിച്ചിരുന്നില്ല. പിന്നീട് കോവിഡ് ലക്ഷണങ്ങളെ കണ്ടതിനെ തുടർന്ന് കോവിഡ് ടെസ്റ്റ് നടത്തുകയായിരുന്നു. തന്നോട് സമ്പർക്കത്തിൽ വന്നവരോട് കോവിഡ് ടെസ്റ്റ് നടത്തുവാനും താരം അഭ്യർത്ഥിച്ചു.

Related Articles

Post Your Comments


Back to top button