Advertisement
KeralaLatest NewsNews

മോദി, മോദി… ആവേശക്കടലായി പാലക്കാട്; കേരളം നേരിടുന്നത് അഞ്ച് രോഗങ്ങളെന്ന് പ്രധാനമന്ത്രി

കേരളം നേരിടുന്നത് അഞ്ച് രോഗങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതി, ജാതിയത, വർഗീയത, ക്രിമിനൽ വത്കരണം, സ്വജനപക്ഷപാതം എന്നിവയാണ് കേരളം നേരിടുന്ന അഞ്ച് രോഗങ്ങളെന്ന് പ്രധാനമന്ത്രി. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിസാൻ ക്രെഡിറ്റ് കാർഡ് സൗകര്യം മത്സ്യത്തൊഴിലാളികൾക്കും നൽകിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കാർഷിക മേഖലയിലെ കേന്ദ്ര പദ്ധതികൾ ഓരോന്നായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. മ‘ത്സ്യത്തൊഴിലാളികളുട് വികസനത്തിനായി കേന്ദ്രം പ്രത്യേക പദ്ധതി തന്നെ തയ്യാറാക്കി. കേരളത്തിൻ്റെ വികസനത്തിന് തടസം നിൽക്കുന്നത് എൽഡിഎഫും യുഡിഎഫും ആണ്.’ – പ്രധാനമന്ത്രി പറഞ്ഞു.

Also Read:ശ്രീധരൻ കേരളത്തിൻ്റെ അഭിമാന പുത്രൻ, ലോകത്തിന് തന്നെ പ്രചോദനം; ഇ. ശ്രീധരനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി

ഇരുമുന്നണികളെയും രൂക്ഷമായി വിമർശിച്ച അദ്ദേഹം പാലക്കാട് എൻ ഡി എ സ്ഥാനാർത്ഥി മെട്രോമാൻ ഇ. ശ്രീധരനെ പുകഴ്ത്താനും മറന്നില്ല. ഇ. ശ്രീധരൻ കേരളത്തിൻ്റെ അഭിമാന പുത്രനാണെന്ന് പറഞ്ഞ നരേന്ദ്ര മോദി അദ്ദേഹം ലോകത്തിന് മുന്നിൽ ഒരു പ്രചോദനമാണെന്നും കൂട്ടിച്ചേർത്തു. കേരളത്തിൽ ഇതുവരെ ഉണ്ടായിരുന്ന എൽ ഡി എഫ് – യു ഡി എഫ് ഫിക്സഡ് ഭരണത്തെ ജനങ്ങൾ ഇക്കുറി എതിർക്കുമെന്നും യുവവോട്ടർമാർ എൽ ഡി എഫിലും യു ഡി എഫിലും നിരാശരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Post Your Comments


Back to top button