ഗുരുവായൂര്‍
ഗുരുവായൂര്‍ ദേവസ്വം ആനത്താവളത്തിലെ പ്രധാന കൊമ്പന്മാരിലൊരാളായ വലിയ കേശവന്‍ ചരിഞ്ഞു. തിങ്കളാഴ്ച പകൽ 12.30-ഓടെയാണ് കൊമ്പന്‍ ചരിഞ്ഞത്. ദേവസ്വം രേഖയനുസരിച്ച് വലിയകേശവന് വയസ്സ് 52 ആണ്. ഇടതുകാലിന്റെ മുകളിലായി രൂപപ്പെട്ടിരുന്ന മുഴ, ശസ്ത്രക്രിയ ചെയ്ത് മാറ്റിയശേഷം നേരിയ തോതില്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നതിനാല്‍ ഒരുവര്‍ഷമായി ആനക്കോട്ടയില്‍ വിശ്രമത്തിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ കിടന്ന ആനയെ രാവിലെ പാപ്പാന്മാരെത്തി എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടന്‍ ആന ഡോക്ടര്‍മാരെത്തി പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ആനയെ എഴുന്നേല്‍പ്പിക്കാനായില്ല. പന്ത്രണ്ടരയോടെ ആന ചരിഞ്ഞു.
2020-ലെ ആറാട്ടുദിവസം ഗ്രാമപ്രദക്ഷിണത്തിന് സ്വര്‍ണക്കോലമേറ്റിയത് വലിയകേശവനായിരുന്നു. അവസാന ചടങ്ങും അതായിരുന്നു. 2000-മെയ് ഒമ്പതിനാണ് ഗുരുവായൂര്‍ സ്വദേശി നാകേരിമനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരി വലിയകേശവനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടയിരുത്തിയത്. എറണാകുളം കോടനാട്ട് വനത്തില്‍ കൊണ്ടുപോയി പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച സംസ്‌കരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..