30 March Tuesday

രാജ്യസഭാ തെരഞ്ഞെടുപ്പ്: നിയമസഭയുടെ കാലാവധി അവസാനിക്കും മുന്‍പെന്ന നിലപാട് പിന്‍വലിച്ച് തെരഞ്ഞെടുപ്പ് കമീഷന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Mar 30, 2021

കൊച്ചി > പതിനാലാം നിയമസഭയുടെ കാലാവധി തീരുന്നതിനു മുന്‍പ് രാജ്യസഭയിലേക്ക് കേരളത്തില്‍ നിന്നുള്ള ഒഴിവുകള്‍ നികത്തുമെന്ന ആദ്യ നിലപാട് തിരുത്തി തെരഞ്ഞെടുപ്പ് കമീഷന്‍. ചൊവ്വാഴ്ച്ച കേസ് പരിഗണിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് ഈ നിയമസഭയുടെ കാലാവധി തീരും മുന്‍പ് നടത്തുമെന്ന് കമ്മീഷന്റെ അഭിഭാഷകന്‍ അറിയിക്കുകയായിരുന്നു. ഈ ഉറപ്പ് കോടതി രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പിന്നീട് ഈ ഉറപ്പ് പിന്‍വലിക്കുകയാണന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് എപ്രില്‍ 5 ന് പരിഗണിക്കാനായി മാറ്റി.

കേരളത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടിയിലാണ് കോടതി നിര്‍ദേശ പ്രകാരം കമ്മീഷന്‍ ചൊവ്വാഴ്ച നിലപാട് വ്യക്തമാക്കിയത്. ജൂണ്‍ ഒന്നിനാണ് നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്.

തെരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി ചോദ്യം ചെയ്ത് നിയമസഭാ സെക്രട്ടറിയും എസ് ശര്‍മ്മ എംഎല്‍എയും സമര്‍പ്പിച്ച ഹര്‍ജികളാണ് ജസ്റ്റിസ് പി വി ആശ പരിഗണിച്ചത്. വിജ്ഞാപനം ഇറക്കിയ ശേഷം നിയമമന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് കമീഷന്‍ തെരഞ്ഞെടുപ്പ് മരവിപ്പിച്ചത്.

തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ നിയമമന്ത്രാലയത്തിന് അധികാരമില്ലന്നും നടപടി കമീഷന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ഏപ്രില്‍ 21ന് ഒഴിവ് വരുന്ന മുന്നു സീറ്റുകളിലേക്കാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top