Latest NewsBikes & ScootersNewsIndiaAutomobile

100 മില്യണ്‍ എഡിഷനുകൾക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ഹീറോ മോട്ടോകോർപ്പ്

100 മില്യണ്‍ ഉല്‍പാദന നാഴികക്കല്ല് പിന്നിട്ട ആഘോഷത്തിന്റെ ഭാഗമായി ഏതാനും മോഡലുകളുടെ 100 മില്യണ്‍ എഡിഷനുകൾ കമ്പനി പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ ഈ മോഡലുകള്‍ക്ക് ഡിസ്‌കൗണ്ടുകളുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി.

Read Also : നിയമസഭാ തെരഞ്ഞെടുപ്പ് : തിരുവനന്തപുരം ജില്ലയിലെ മെഗാ പ്രീപോള്‍ സര്‍വേ ഫലം പുറത്ത്

എക്സ്ട്രീം 160R, സ്‌പ്ലെന്‍ഡര്‍ പ്ലസ്, പാഷന്‍ പ്രോ, ഗ്ലാമര്‍, ഡെസ്റ്റിനി 125, മാസ്‌ട്രോ എഡ്ജ് 110 എന്നിവയുടെ 100 മില്യണ്‍ പതിപ്പുകള്‍ക്കാണ് ഓഫര്‍ ലഭ്യമാകുക. ഈ മോഡലുകള്‍ പരിമിതമായ കാലയളവില്‍ മാത്രമാകും വിപണിയില്‍ ലഭ്യമാകുക. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 100 മില്യണ്‍ സെലിബ്രേഷന്‍ ഓഫറും കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ വാങ്ങുന്നവര്‍ക്ക് 3,500 രൂപ വരെ ക്യാഷ് ആനുകൂല്യങ്ങള്‍ ലഭിക്കും.

ഇതില്‍ 2,500 രൂപ ക്യാഷ് ബോണസും 1,000 രൂപ എക്സ്ചേഞ്ച് / ലോയല്‍റ്റി ബോണസും ഉള്‍പ്പെടുന്നു. കോമ്പിനേഷന്‍ മോഡലും സ്റ്റേറ്റും അനുസരിച്ച് ഓഫറുകള്‍ വ്യത്യാസപ്പെടാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു നിശ്ചിത കാലയളവിലേക്ക് അല്ലെങ്കില്‍ സ്റ്റോക്ക് നിലനില്‍ക്കുന്നതുവരെ ഓഫര്‍ ലഭ്യമാണ്.

Related Articles

Post Your Comments


Back to top button