Advertisement
Latest NewsNewsIndia

ബിജെപി പ്രവർത്തകന്റെ ഭാര്യയെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പീഡിപ്പിച്ചതായി പരാതി

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബിജെപി നേതാവിന്റെ ഭാര്യയയെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പീഡിപ്പിച്ചു. മുഖ്യമന്ത്രി മമതാ ബാനർജിയുടെ മണ്ഡലമായ നന്ദിഗ്രാമിലാണ് സംഭവം.

Read Also : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തുമായി ഇമ്രാൻ ഖാൻ

ബിജെപിയുടെ പ്രചാരണ റാലിയിൽ പങ്കെടുക്കാൻ പ്രവർത്തകൻ പോയ സമയത്തായിരുന്നു ഭാര്യയ്‌ക്കെതിരെ ആക്രമണം ഉണ്ടായത്. പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ പ്രവർത്തകൻ അടുക്കളയുടെ പുറക് വശത്തായി ഭാര്യയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായത്.

സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. തൃണമൂൽ പ്രവർത്തകരാണ് ആക്രമിച്ചതെന്നാണ് ഭാര്യയുടെ മൊഴി. സംഭവത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അപലപിച്ചു

Related Articles

Post Your Comments


Back to top button