Advertisement
KeralaLatest NewsNews

‘എംഎല്‍എ രാവിലെ ചിന്നക്കടയില്‍ വന്നു നില്‍ക്കാം, എന്നിട്ട് ഓരോരുത്തരെയും കൈവീശി കാണിക്കാം’; വോട്ടർമാരെ കളിയാക്കി മുകേഷ്

വിമര്‍ശനങ്ങളെ തമാശ പറഞ്ഞ് നേരിട്ട് മുകേഷ്

കൊല്ലം: കൊല്ലത്തെ സിറ്റിംഗ് എം എൽ എ ആയ മുകേഷിന് ഇത് രണ്ടാമൂഴമാണ്. വോട്ട് പിടിക്കേണ്ടത് എങ്ങനെയാണെന്ന് പരിശീലനം വരെ കിട്ടിയിട്ടുള്ള ആളാണ് മുകേഷ്. കഴിഞ്ഞ തവണ കൂടെ നിന്നവർ ഇക്കുറിയും ഉണ്ടാകുമെന്ന ധാരണയിൽ ഗോദയിലേക്കിറങ്ങിയ മുകേഷിന് കാര്യങ്ങൾ അത്ര എളുപ്പമല്ലെന്ന് പെട്ടന്ന് മനസിലായി. വോട്ടർമാരുടെ അടുത്ത് നിന്നും നേരിടുന്ന ഓരോ ചോദ്യങ്ങൾക്കും മറുപടി പറയാൻ വ്യാകുലതപ്പെടുന്ന മുകേഷിനെ വ്യക്തമായി തെരഞ്ഞെടുപ്പ് ചിത്രത്തിൽ കാണാം.

”അറിയാലോ, സ്ഥാനാര്‍ത്ഥിയാണ്, സഹായിക്കണം.” എന്ന് രണ്ട് മൂന്ന് വാക്കുകളേ മുകേഷ് പറയുകയുള്ളു. അതും തൊഴുകയ്യുമായിട്ട്. എംഎല്‍എയെ മണ്ഡലത്തില്‍ കാണാനില്ലെന്ന ആരോപണത്തിനു മുകേഷിന്റെ മറുപടി ഇങ്ങനെ: ”എംഎല്‍എ രാവിലെ ചിന്നക്കടയില്‍ വന്നു നില്‍ക്കാം. എന്നിട്ട് ഓരോരുത്തരെയും കൈവീശി കാണിച്ചിട്ടു പറയാം, ഏയ് ഞാന്‍ ഇവിടുണ്ട്. എംഎല്‍എയുടെ ജോലി മണ്ഡലത്തില്‍ തന്നെ നില്‍ക്കുകയല്ല. ഡല്‍ഹിയിലും തിരുവനന്തപുരത്തുമൊക്കെ ഉദ്യോഗസ്ഥരെ പോയി കണ്ടു റോഡു താ, പാലം താ… എന്നൊക്കെ പറഞ്ഞാണ് മണ്ഡലത്തില്‍ വികസനം കൊണ്ടുവന്നത്. അതിനു ചിന്നക്കടയില്‍ നിന്നാ മതിയോ?”- ഈ ചോദ്യങ്ങൾ വോട്ടർമാർക്ക് അത്ര രസിച്ചിട്ടില്ലെന്ന് വേണം കരുതാൻ.

ചോദ്യം ചോദിച്ച തങ്ങളെ എം എൽ എ കളിയാക്കുകയല്ലേ ചെയ്തതെന്ന് ജനങ്ങൾ ചിന്തിച്ചാലും അതിൽ അതിശയപ്പെടാനില്ല. ഏതായാലും കളം നിറഞ്ഞ് കളിക്കുകയാണ് മുകേഷ് കൊല്ലത്ത്. നിലവിലെ റിപ്പോർട്ടുകളും പ്രതികരണവുമെല്ലാം ലഭിക്കുമ്പോൾ ജനവികാരം മുകേഷിനനുകൂലമല്ലെന്ന് വേണം കരുതാൻ.

Related Articles

Post Your Comments


Back to top button