Advertisement
Latest NewsNewsSaudi ArabiaGulf

തെരുവ് നായകളുടെ ആക്രമണം; സൗദിയിൽ ഒരാൾക്ക് പരിക്ക്

റിയാദ്: സൗദിയിലെ തബൂക്കില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഇന്ത്യക്കാരന് ഗുരുതര പരിക്കേറ്റിരിക്കുന്നു. മൂന്നു നായ്ക്കള്‍ ചേര്‍ന്നാണ് തന്നെ ആക്രമിച്ചതെന്ന് പരിക്കേറ്റ ഈമാന്‍ അല്‍ഹുസൈന്‍ പറയുകയുണ്ടായി. ഇദ്ദേഹത്തിന്റെ രണ്ടു കാലുകളും നായ്ക്കള്‍ കടിച്ച് പരിക്കേല്‍പ്പിക്കുകയുണ്ടായി. പകല്‍ 11 മണിയോടെയാണ് ഇദ്ദേഹം ആക്രമിക്കപ്പെട്ടത്. സംഭവം കണ്ട ഏതാനും യുവാക്കളെത്തിയാണ് നായ്ക്കളില്‍ നിന്ന് ഇന്ത്യക്കാരനെ രക്ഷപ്പെടുത്തുകയുണ്ടായത്. തുടര്‍ന്ന് ഇദ്ദേഹത്തെ കിങ് ഫഹദ് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുകയായിരുന്നു.

Related Articles

Post Your Comments


Back to top button