Advertisement
COVID 19Latest NewsNewsIndia

രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തിൽ അഞ്ച് മടങ്ങ് വർധനയുണ്ടായതായി അധികൃതർ

ദില്ലി: രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തിൽ അഞ്ച് മടങ്ങ് വർധനയുണ്ടായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഏറ്റവും കൂടുതൽ രോഗികൾ നിലവിലുള്ളത് പൂനെ, നാഗ്പൂർ, മുംബൈ ജില്ലകളിലാണ്. കോവിഡ് പരിശോധനകൾ വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് ആരോ​ഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുകയാണ്.

കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ 23 ശതമാനമെന്നാണ് കണക്ക്. മഹാരാഷ്ട്രയിൽ എട്ട് ജില്ലകൾ കോവിഡ് തീവ്രബാധിത മേഖലകളായി പ്രഖ്യാപിച്ചിരിക്കുന്നു.

ഫെബ്രുവരി പകുതി മുതലാണ് രാജ്യത്ത് കോവിഡ് കേസുകൾ ഉയർന്നിരിക്കുന്നത്. യുകെയിൽ നിന്നെത്തിയ 807 പേരിൽ കൊറോണ വൈറസ് വകഭേദം ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. കോവിഡ് രോ​ഗികളുടെ എണ്ണം കൂടുന്ന ജില്ലകളിൽ വാക്സിനേഷൻ കൂട്ടണം. 45 വയസിനു മുകളിലുള്ളവർ വാക്സിനേഷനു വേണ്ടി രജിസ്റ്റർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നതായും ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി.

Related Articles

Post Your Comments


Back to top button