കൊച്ചി
കപ്പിത്താൻ നഷ്ടപ്പെട്ട ക്രൂയിസ് കപ്പൽപോലെയാണ് കോൺഗ്രസെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി. പ്രമുഖരടക്കം പലരും അതിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. ജില്ലയിൽ എൽഡിഎഫ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു ശ്രീമതി. ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഗ്രൂപ്പുതിരിഞ്ഞ് തീരുമാനങ്ങളെടുക്കുന്നു. കോൺഗ്രസ് കുടുംബങ്ങളിലെ യുവജനങ്ങൾവരെ എൽഡിഎഫിനോടൊപ്പം പ്രവർത്തിക്കാനാണ് ഇഷ്ടമെന്നുപറഞ്ഞ് മുന്നോട്ടു വരികയാണ്.
അരിവിതരണം തുടരാമെന്ന ഹൈക്കോടതി ഉത്തരവ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ കരണത്തേറ്റ അടിയാണ്. കുട്ടികൾക്കുള്ള കിറ്റുവരെ നൽകേണ്ടെന്ന് പറയുന്നവരായിരിക്കുകയാണ് യുഡിഎഫ്. രാവിലെ ചെന്നിത്തല പറയുന്നതാണ് വൈകിട്ട് കെ സുരേന്ദ്രൻ പറയുന്നത്. യുഡിഎഫും ബിജെപിയും ഒരുപോലെ പറയുന്നത് എൽഡിഎഫിനെ പരാജയപ്പെടുത്തണമെന്നാണ്.
യുഡിഎഫിന് സ്വയം പരാജയബോധം ഉണ്ടായിരിക്കുകയാണ്. ആ ബോധം അവരെ അലട്ടുന്നതുകൊണ്ടാണ് മാനസിക വിഭ്രാന്തി പിടിപെട്ടപോലെയുള്ള അഭിപ്രായപ്രകടനം ഉണ്ടാകുന്നതെന്നും പി കെ ശ്രീമതി പറഞ്ഞു.
കേരളത്തിൽ ഒരാളും എൽഡിഎഫ് ഭരണകാലത്ത് ഭക്ഷണം കിട്ടാതെ പട്ടിണി കിടന്നിട്ടില്ല. എൽഡിഎഫ് സർക്കാരിനെതിരെ ആവനാഴിയിലെ മുഴുവൻ കുതന്ത്രങ്ങളും പയറ്റുകയാണ് പ്രതിപക്ഷം. കോൺഗ്രസ് നേതാക്കന്മാർ ആദ്യന്തം ബിജെപിയിലേക്ക് ചേക്കേറുന്ന കാലം വിദൂരമല്ല. ആപത്തുകാലത്തും പ്രതിസന്ധിയിലും ജനങ്ങളെ കൈവിടാത്ത സർക്കാരിന് തുടർച്ച ഉറപ്പാണെന്നും പി കെ ശ്രീമതി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..