അലിരാജ്‌പുർ
മധ്യപ്രദേശിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെയും പ്രതിയെയും കെട്ടിയിട്ട് പൊതുനിരത്തിലൂടെ നടത്തിച്ചു. ഗോത്രമേഖലയായ അലിരാജ്‌പുരിൽ ഞായറാഴ്‌ചയാണ് ദാരുണമായ സംഭവം.
പീഡനത്തിന് ഇരയായ പതിനാറുകാരിയെ ബന്ധിച്ച് പ്രതിയായ ഇരുപത്തൊന്നുകാരനൊപ്പം നടത്തിക്കുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെയും അഞ്ച് ഗ്രാമീണരെയും പിടികൂടി. ഭാരത്‌മാതാ കീ ജയ് എന്നു വിളിച്ചുകൊണ്ട് പെൺകുട്ടിയെ തല്ലിയാണ് നടത്തിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു. ജോബത് പൊലീസ് എത്തിയാണ് പെൺകുട്ടിയെ രക്ഷിച്ചത്. പെൺകുട്ടിയുടെ ബന്ധുക്കൾക്കെതതിരെയും കേസ് എടുത്തിട്ടുണ്ട്. പ്രതി രണ്ട് കുട്ടികളുടെ അച്ഛനാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..