30 March Tuesday

മനോരോഗരമയുടേത്‌ എൽഡിഎഫിനെതിരായ നുണപ്രചാരണം: എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Monday Mar 29, 2021


ആലപ്പുഴ
എൽഡിഎഫിനെതിരെ ചില മാധ്യമങ്ങൾ നുണപ്രചാരണം നടത്തുകയാണെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. എൽഡിഎഫ് വിരുദ്ധ, വ്യാജവാർത്ത പ്രചരിപ്പിക്കുന്നത് അവർക്ക് മനോരോഗം പോലെയാണ്.  വ്യാജ വാർത്ത നൽകാൻ വ്രതമെടുത്തപോലെയാണ്‌ ഒരു പത്രം.

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പറയുന്ന കള്ളങ്ങൾക്ക്‌ അനുസൃതമായി വാർത്ത ചമയ്‌ക്കുന്നു. മനോരോഗമെന്ന് പറയുമ്പോൾതന്നെ ആ പത്രത്തിന്റെ പേര് വരുന്നുണ്ട്‌. യുഡിഎഫിനായി സ്‌ക്വാഡ്‌ പ്രവർത്തനം നടത്തുകയാണ്  മനോരോഗരമ. ഇരട്ടവോട്ടിന്റെയും സ്വർണക്കടത്തുകേസിന്റെയും കാര്യത്തിലും ഈ പത്രം കള്ളം പ്രചരിപ്പിക്കുന്നു.

എവിടെ ഇരട്ടവോട്ട്‌ കണ്ടെത്തിയാലും  ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന്‌ വാർത്ത കൊടുക്കുന്നു. സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‌ പങ്കുണ്ടെന്ന്‌  കള്ളവാർത്ത നൽകുന്നു. കേന്ദ്ര ഏജൻസികളെല്ലാം അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താൻ പറ്റുന്നില്ല. എന്നിട്ടും കള്ളറിപ്പോർട്ടുകൾ നൽകുന്നു.  ബിജെപിയും ലീഗും കോൺഗ്രസും പറയുന്ന നുണകളാണ്‌ പത്രത്തിൽ അച്ചടിക്കുന്നത്‌. മനോരോഗരമയുടെ ഉന്നതരും അറിഞ്ഞാണിത്‌– ബേബി പറഞ്ഞു. -


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top