KeralaLatest NewsNews

ഇരട്ടവോട്ട്; നിർണായക ഇടപെടലുമായി ഹൈക്കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന് പുതിയ നിർദേശം

ഇരട്ടവോട്ടുള്ളവർ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളുവെന്ന് ഉറപ്പാക്കണം; തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിർദേശം

ഇരട്ടവോട്ടുള്ളവർ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളുവെന്ന് ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകി ഹൈക്കോടതി. ആവശ്യമായ നടപടി സ്വീകരിക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

സംസ്ഥാനത്തെ 131 മണ്ഡലങ്ങളിൽ നാല് ലക്ഷത്തിലേറെ ഇരട്ടവോട്ടുകളുണ്ടെന്നും ഇത്തരക്കാരെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ഹർജി. പ്രശ്നം ചൂണ്ടിക്കാട്ടി പലതവണ തിരഞ്ഞെടുപ്പ് കമ്മിഷനു കത്തു നൽകിയിട്ടും ഉചിതമായ നടപടി സ്വീകരിക്കാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

Related Articles

Post Your Comments


Back to top button