തിരുവനന്തപുരം > സംസ്ഥാന പൊലീസ് കംപ്ലയിന്റ് അതോറിറ്റി പരാതികള്‍ തീര്‍പ്പാക്കുന്നില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതം. 2020 മാര്‍ച്ച് മുതല്‍ ഇതുവരെ ലഭിച്ച 335 പരാതികളില്‍ 303 എണ്ണവും തീര്‍പ്പാക്കി. ചില സാങ്കേതിക കാരണങ്ങളാലാണ് 32 പരാതികളില്‍ തീര്‍പ്പാകുന്നത് വൈകുന്നത്. കോവിഡുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ അതിജീവിച്ചാണ് പരാതികള്‍ തീര്‍പ്പാക്കിയതെന്ന് ചെയര്‍മാര്‍ ജസ്റ്റീസ് വി കെ മോഹനന്‍ അറിയിച്ചു.
പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതികള്‍ അന്വേഷിക്കുന്നതിനും പരിശോധിക്കാനുമാണ് പൊലീസ് കംപ്ലയ്ന്റ് അതോറിറ്റി പ്രവര്‍ത്തിക്കുന്നത്. ചെയര്‍മാന്‍ ജസ്റ്റിസ് വി കെ മോഹനനെ കൂടാതെ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ്, നോജ് എഡിജിപി മനോജ് എബ്രഹാം. കെ പി സോമരാജന്‍, കെ ബാലസുബ്രഹ്മണ്യന്‍ എന്നിവര്‍ അംഗങ്ങളുമാണ്. കണ്ണൂര്‍ , കാസറഗോഡ്, എറണാകുളം, കോട്ടയം ജില്ലകളിലെ പരാതികള്‍ ചെയര്‍മാനും തിരുവനന്തപുരം, കൊല്ലം, വയനാട്, ഇടുക്കി, കോഴിക്കോട് ജില്ലകളിലെ പരാതികള്‍ കെപി സോമരാജനും തൃശ്ശൂര്‍, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, പാലക്കാട് ജില്ലകളിലെ പരാതികള്‍ കെ ബാലസുബ്രഹ്മണ്യനും പരിഗണിക്കുന്നു. കോവിഡ് മഹാമാരി കാരണം അതോറിറ്റിയുടെ സിറ്റിംഗൂകള്‍ താല്‍ക്കാലികമായി മാറ്റിവച്ചിരുന്നു. നേരിട്ട് ഓഫീസില്‍ ഹാജരായും വര്‌ഴക്ക് ഫ്രം ഹോം വ്യവസ്ഥയിലും അതോറിറ്റിയില്‍ 2020 മാര്‍ച്ചിനുശേഷം ലഭിച്ച പരാതികള്‍ പരിശോധിച്ച് തീര്‍പ്പാക്കി.
അവശേഷിക്കുന്ന ചുരുക്കം ചില പരാതികള്‍ അതോറിറ്റിയുടെ സജീവ പരിഗണനയിലാണ്. അടിയന്തിര സ്വഭാവത്തിലുള്ള പരാതികളില്‍ അതോറിറ്റി വീഡിയോ കോണ്ഫറന്സ് വഴി സിറ്റിംഗുകള്‍ നടത്തുന്നുണ്ട്. കാസറഗോഡ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മഹേഷ് എന്നയാള്‍ തെളിവെടുപ്പിനായി പൊലീസ് കൊണ്ടുപോയ സമയം കടലില്‍ മുങ്ങി മരിച്ച സംഭവവുമായി ബന്ധപ്പെട്ട പരാതിയില്‍ അതോറിറ്റിയുടെ മൂന്നംഗ ബഞ്ച് വീഡിയോ കോണ്ഫറന്സ് വഴി സിറ്റിംഗുകള്‍ നടത്തിയിരുന്നു. റഗുലര്‍ സിറ്റിംഗുകള്‍ റഗുലര്‌ഴ ഒഴിവാക്കിയത് പരാതികള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് ഒരു തടസ്സവുമല്ലെന്ന് ജസ്റ്റീസ് വി കെ മോഹനന്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..