KeralaNattuvarthaLatest NewsNews

കേരളത്തിലെ പോലീസ് വിവരവകാശത്തിന് അതീതരല്ല, വിവരാവകാശ നിയമപ്രകാരം മറുപടി നല്കാൻ പോലീസും ബാധ്യസ്ഥർ; കേരള ഹൈക്കോടതി

കേരളത്തിലെ പോലീസ് വിവരവകാശത്തിന് അതീതരല്ലെന്ന് കേരള ഹൈക്കോടതി. വിവരാവകാശ നിയമപ്രകാരമുള്ള മറുപടി നല്കാൻ എല്ലാവരെയും പോലെ പോലീസും ബാധ്യസ്ഥരാണെന്ന് കോടതി വ്യക്തമാക്കി. കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ആരാഞ്ഞു നൽകിയ വിവരവകാശത്തിന് മറുപടി നിഷേധിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ വിമർശനം.

കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾതേടിയാണ് ഹർജിക്കാരൻ വിവരാവകാശ കമ്മീഷനെ സമീപിച്ചത്. ഇതേതുടർന്ന് കമ്മീഷൻ പോലീസിനോട് വിവരങ്ങൾ ആരാഞ്ഞു. എന്നാൽ വിവരങ്ങൾ നൽകാൻ കഴിയില്ല എന്നായിരുന്നു പോലീസിന്റെ മറുപടി. ഇതോടെ ഹർജിക്കാരൻ കോടതിയെ സമീപിച്ച് പോലീസിന്റെ നിലപാട് അറിയിച്ചു.

ഇതാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനങ്ങൾക്ക് വഴിവെച്ചത്. അഴിമതി, മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് നിഷേധിക്കരുതെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, വിവരങ്ങൾ പുറത്തുവിടാനാകില്ല എന്ന പോലീസിന്റെ വാദം തള്ളി. കുറ്റവാളികളായ പോലീസുകാരുടെ വിവരം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. പൊലീസിലെ കുറ്റവാളികളെ ജനം തിരിച്ചറിയേണ്ടത് പൊതുതാത്പര്യത്തിന്റെ ഭാഗമാണെന്നാണ് കോടതി നിരീക്ഷണം.

Related Articles

Post Your Comments


Back to top button