ജെല്ലിക്കെട്ട് കാളയുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് യുവതാരം അപ്പാനി ശരത്ത്. തന്റെ പുതിയ തമിഴ് ചിത്രത്തിന്റെ ഭാഗമായുള്ള പഴനിയിലെ പരിശീലന ചിത്രങ്ങളാണ് നടന്‍ പ്രേക്ഷകര്‍ക്ക് വേണ്ടി പുറത്തുവിട്ടത്. പ്രശസ്ത സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ അപ്പാനി ശരത്താണ് നായകന്‍.
ജെല്ലിക്കെട്ട് പ്രമേയമായുള്ള ചിത്രത്തിന്റെ പരിശീലനം പഴനിയില്‍ നടക്കുകയാണ്. ജെല്ലിക്കെട്ട് കാളയോടൊപ്പം കഴിയുന്ന ഒരു അപരിഷ്‌കൃത യുവാവായ 'മാട' എന്ന കഥാപാത്രമാണ് ശരത്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
'ജെല്ലിക്കെട്ട് കാളയുമായിട്ടുള്ള പരിശീലനം തന്റെ അഭിനയജീവിതത്തിലെ വലിയ വെല്ലുവിളിയാണെന്ന് അപ്പാനി ശരത്ത് പറഞ്ഞു. ജീവന്‍ പണയംവെച്ചാണ് ഞാന്‍ കാളകളുടെ അടുത്തേക്ക് ചെല്ലുന്നത്'; ശരത്ത് പറഞ്ഞു. പഴനിയിലെ റിച്ച് മള്‍ട്ടി മീഡിയ ഡയറക്ടര്‍ ഡോ.ജയറാമിന്റേതാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം.ചിത്രം നിര്‍മ്മിക്കുന്നതും ജയറാം തന്നെയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..