KeralaLatest NewsNews

ഫിറോസിക്കയെ കാണണമെന്ന് മന്ത്രി കെ.ടി.ജലീലിനോട് ആവശ്യപ്പെട്ട ആ കൊച്ചുമിടുക്കിയുടെ അടുത്തേയ്ക്ക് ഓടിയെത്തി ഫിറോസ്

കുറ്റിപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ
മന്ത്രി കെ.ടി ജലീലിനോട് തന്നെ കാണണമെന്ന് പറഞ്ഞ ആ പെണ്‍കുട്ടിയെ കാണാന്‍ ഒടുവില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ചാരിറ്റി പ്രവര്‍ത്തകനുമായ ഫിറോസ് കുന്നംപറമ്പില്‍ എത്തി. നിയമസഭ തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടക്കുന്ന തവനൂര്‍ മണ്ഡലത്തിലാണ് ഇരുവരും മത്സരത്തിനൊരുങ്ങുന്നത്. ജലീലിന്റെയും ഫിറോസിന്റെയും അനുകൂലികള്‍ ട്രോളുകളായും ചെറുവീഡിയോകളായും സൈബര്‍ പ്രചരണവും കൊഴുപ്പിക്കുന്നുണ്ട്. ഇതിനിടെയാണ് മന്ത്രി കെ.ടി ജലീലിന്റെ പ്രചാരണത്തിനിടെ ഒരു കുട്ടി ഫിറോസിക്ക വരില്ലേ എന്ന് ചോദിക്കുന്ന വിഡിയോ വൈറലായത്.

ഇതിന് പിന്നാലെ സമ എന്ന ആ മിടുക്കിയെ കാണാനെത്തിയിരിക്കുകയാണ് ഫിറോസ് കുന്നംപറമ്പില്‍. ഫിറോസ് എത്തിയ ഉടന്‍ മിഠായി തരുമോയെന്നായിരുന്നു കുട്ടിയുടെ ചോദ്യം. ഉടന്‍ തന്നെ താന്‍ കരുതിയിരുന്ന മിഠായി പെട്ടി ഫിറോസ് കുഞ്ഞിന് നല്‍കുകയും ചെയ്തു. ഒപ്പം ഫോട്ടോയ്ക്ക് പോസും ചെയ്തു.

കഴിഞ്ഞ ദിവസം കെ.ടി ജലീല്‍ ഇവിടെ പ്രചാരണത്തിനെത്തിയപ്പോള്‍ കൈയിലെടുത്ത കുട്ടി ഫിറോസിക്ക വരില്ലേ എന്ന് ചോദിച്ചിരുന്നു. കുട്ടിയുടെ ചോദ്യം കേട്ട് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പൊട്ടിച്ചിരിക്കുകയും ചെയ്തിരുന്നു. ഇത് നമ്മുടെ സ്ഥാനാര്‍ത്ഥിയാണെന്ന് സമീപത്തുള്ളയാള്‍ പറയുന്നതും എന്നാല്‍ കുട്ടി വീണ്ടും ഫിറോസിക്ക വരില്ലേ എന്ന് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ വരും വരും എന്ന് മറുപടി നല്‍കിയാണ് മന്ത്രി കുട്ടിയുടെ അടുത്തുനിന്നും പോകുന്നത്.

 

Related Articles

Post Your Comments


Back to top button