28 March Sunday

കേന്ദ്ര ഏജൻസികളുടെ പ്രവൃത്തി; അന്വേഷണമാകാമെന്ന്‌ സുപ്രീംകോടതിയും

സ്വന്തം ലേഖകൻUpdated: Sunday Mar 28, 2021

തിരുവനന്തപുരം> കേന്ദ്ര ഏജൻസികളുടെയും കേന്ദ്ര സേനകളുടെയും പരിധിവിട്ട നടപടികൾ പരിശോധിക്കാൻ ജുഡീഷ്യൽ കമീഷനെ നിയോഗിക്കാൻ സംസ്ഥാനങ്ങൾക്ക്‌ അധികാരമുണ്ടെന്ന്‌ സുപ്രീംകോടതി പലതവണ വിധി പ്രസ്‌താവിച്ചിട്ടുണ്ട്‌. മണിപ്പുർ സർക്കാർ തീരുമാനം ചോദ്യംചെയ്‌ത്‌ കേന്ദ്രം നൽകിയ ഹർജിയിൽ 2010ലാണ്‌ സുപ്രീംകോടതിയുടെ ശ്രദ്ധേയമായ വിധി.

2010ൽ കേന്ദ്ര സേനാംഗങ്ങൾ കൂട്ടബലാത്സംഗം ചെയ്‌ത്‌ യുവതിയെ കൊന്ന കേസിൽ മണിപ്പുർ സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന്‌ ഉത്തരവിട്ടു. ഇതിനെ ചോദ്യം ചെയ്‌താണ്‌ കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചത്‌. കേന്ദ്ര സേനയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷിക്കാൻ സംസ്ഥാന സർക്കാരിന്‌ അധികാരമുണ്ടെന്ന മണിപ്പുർ സർക്കാർ വാദം സുപ്രീംകോടതി ശരിവച്ചു.

കർണാടക സർക്കാരും കേന്ദ്രവും തമ്മിലുള്ള ഒരു കേസിലും സുപ്രീംകോടതി വിധിയുണ്ട്‌. കർണാടകത്തിലെ കോൺഗ്രസ്‌ മുഖ്യമന്ത്രിയായിരുന്ന ദേവരാജ്‌ അരശിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾക്കെതിരെ കേന്ദ്രത്തിലെ ജനതാപാർടി സർക്കാർ റിട്ട. സുപ്രീംകോടതി ജഡ്‌ജിയെ അന്വേഷണത്തിന്‌ നിയോഗിച്ചതാണ്‌ നിയമയുദ്ധത്തിന്‌ വഴിതുറന്നത്‌. ഇത്‌ തടയാൻ ജുഡീഷ്യൽ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാരും തീരുമാനിച്ചു. എന്നാൽ, കേന്ദ്ര സർക്കാർ നിയോഗിച്ച കമീഷന്റെ പരിധിയിൽ വരാത്ത കാര്യങ്ങൾമാത്രം സംസ്ഥാന കമീഷന്‌ അന്വേഷിക്കാമെന്ന്‌ സുപ്രീംകോടതി വിധിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top