Latest NewsNewsIndia

ഭൂകമ്പത്തിന് സമാനമായ പ്രകമ്പനവും ഭീകരശബ്ദവും , ജനങ്ങള്‍ പരിഭാന്തിയില്‍

നിരവധി സ്ഥലങ്ങളില്‍ കുളത്തിലെയും നദികളിലെയും ജലം മീറ്ററുകളോളം ഉയര്‍ന്നു

ചെന്നൈ: ഭൂകമ്പത്തിന് സമാനമായ പ്രകമ്പനവും ഭീകരശബ്ദവും, നിരവധി സ്ഥലങ്ങളില്‍ കുളത്തിലെയും നദികളിലെയും ജലം മീറ്ററുകളോളം ഉയര്‍ന്നു. തമിഴ്‌നാട്ടിലാണ് സംഭവം. ശനിയാഴ്ച മയിലാടുതുറയ്, തിരുവരൂര്‍, കാരയ്ക്കല്‍ ജില്ലകളിലാണ് സംഭവം. പരിഭ്രാന്തരായ ആളുകള്‍ വീടുവിട്ട് പുറത്തേയ്‌ക്കോടി. ശനിയാഴ്ച രാവിലെ 8.15 ഓടെ കുന്തളം, മയിലാടുതുറയ്, സിര്‍കായി, കൊള്ളിടം, പോരായര്‍, തരങ്കംപാടി, സെമ്പനാര്‍കോയില്‍, കാരയ്ക്കല്‍, തിരുവരൂര്‍ നഗരങ്ങളില്‍ ഉഗ്രശബ്ദം കേള്‍ക്കുകയായിരുന്നു. പ്രദേശത്ത് ചെറിയ ഭൂചലനത്തിന് സമാനമായ പ്രകമ്പനം അനുഭവപ്പെട്ടതായും പ്രദേശവാസികള്‍ പറഞ്ഞു.

Read Also : ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി സി.പി.എം ദേശീയ നേതൃത്വം

നിരവധി സ്ഥലങ്ങളില്‍ കുളത്തിലെയും നദികളിലെയും ജലം മീറ്ററുകളോളം ഉയര്‍ന്നതായും പറയുന്നു. പ്രദേശവാസികള്‍ ഉടന്‍ തന്നെ പൊലീസ്, റവന്യൂ, ഫയര്‍ ഫോഴ്സ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. നിരവധി പേര്‍ സമൂഹമാദ്ധ്യമങ്ങളില്‍ തങ്ങളുടെ അനുഭവം പങ്കുവെച്ചു. എന്നാല്‍ സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുത വ്യക്തമായിട്ടില്ല.

 

Related Articles

Post Your Comments


Back to top button