KeralaLatest News

സ്പീക്കര്‍‍ പലതവണ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചു; നിരസിച്ചതിനാല്‍ തന്നെ ചില ചുമതലകളിൽ നിന്ന് ഒഴിവാക്കി: സ്വപ്ന

ചാക്കയിലെ ഫ്‌ളാറ്റ് തന്റെ ഒളിസങ്കേതമാണെന്ന് സ്പീക്കര്‍ പറഞ്ഞിട്ടുണ്ട്, ഇവിടെക്കാണ് തന്നെ പല തവണ ക്ഷണിച്ചതെന്നും സ്വപ്ന കൂട്ടിച്ചേർത്തു.

കൊച്ചി : സ്പീക്കർ ശ്രീരാമകൃഷ്ണൻ തന്നെ നിരവധി തവണ ഒറ്റയ്ക്ക് ദുരുദ്ദേശത്തോടെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചതായി സ്വപ്നയുടെ വെളിപ്പെടുത്തൽ. താൻ അത് നിരസിച്ചതിനാൽ തന്നെ മിഡില്‍ ഈസ്റ്റ് കോളേജിന്റെ ചുമതലയില്‍ നിന്ന് ഒഴിവാക്കിയതായും സ്വപ്ന അന്വേഷണ ഉദ്യോഗസ്ഥന്മാരോട് വെളിപ്പെടുത്തി. ചാക്കയിലെ ഫ്‌ളാറ്റ് തന്റെ ഒളിസങ്കേതമാണെന്ന് സ്പീക്കര്‍ പറഞ്ഞിട്ടുണ്ട്, ഇവിടെക്കാണ് തന്നെ പല തവണ ക്ഷണിച്ചതെന്നും സ്വപ്ന കൂട്ടിച്ചേർത്തു.

സ്പീക്കറുടെ വ്യക്തി താത്പ്പര്യങ്ങള്‍ക്ക് കീഴ്‌പ്പെടാതിരുന്നതിനാല്‍ ആണ് തന്നെ മിഡിൽ ഈസ്റ്റ് കോളേജിൽ നിന്ന് ഒഴിവാക്കിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രണ്ടാം റിപ്പോര്‍ട്ടിലാണ് സ്പീക്കർക്കെതിരെ സ്വപ്നയുടെ മൊഴിയിലെ കാര്യങ്ങൾ പ്രതിപാദിച്ചിരിക്കുന്നത്. ഇത് കൂടാതെ യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് രാജിവെക്കുന്ന കാര്യം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചിരുന്നതാണെന്നും സ്വപ്‌ന വെളിപ്പെടുത്തി.

read also: കർണാടകയിലെ അശ്ലീല സിഡി വിവാദം; ഡികെ ശിവകുമാറിനെതിരെ യുവതിയുടെ രക്ഷിതാക്കള്‍

ആ സമയം മുഖ്യമന്ത്രിയുടെ ഓഫീസില്‍ എം. ശിവശങ്കറിന്റെ ടീം ഉണ്ടായിരുന്നു. സി.എം. രവീന്ദ്രന്‍, ദിനേശന്‍ പുത്തലത്ത് തുടങ്ങിയവർ അടക്കമുള്ള സംഘം ആയിരുന്നു ഇവര്‍. ഇത് കൂടാതെ ശിവശങ്കരനെതിരെയും സ്വപ്ന ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ശിവശങ്കര്‍ ടീം സര്‍ക്കാരിന്റെ പല പദ്ധതികളും ബിനാമി പേരുകളില്‍ തട്ടിയെടുക്കുന്നുണ്ടെന്നും സ്വപ്നയുടെ മൊഴിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

 

Related Articles

Post Your Comments


Back to top button