ന്യൂഡൽഹി> പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുമായി ഏറ്റുമുട്ടുകയെന്ന സമീപനമാണ് 2014ൽ അധികാരമേറ്റതുമുതല്‍ മോഡി സർക്കാര്‍ പിന്തുടരുന്നത്. മോഡിയുടെ രണ്ടാംവരവോടെ അത് കൂടുതല്‍ തീവ്രമായി.
●ജമ്മു- കശ്‌മീർ വിഭജനം
-
രണ്ടാം മോഡി സർക്കാർ അധികാരമേറ്റതിന് പിന്നാലെ 2019 ആഗസ്‌തിൽ പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു- കശ്‌മീരിനെ രണ്ടാക്കി. ജമ്മു കശ്മീര്‍ നിയമസഭയെ മരവിപ്പിച്ചുനിർത്തി കേന്ദ്രം നടത്തിയ നീക്കം ഭരണഘടനാവിരുദ്ധമാണെന്ന് നിയമവിദഗ്‌ധർ.
● നികുതിവിഹിതം ഔദാര്യം
സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം കേന്ദ്രത്തിന്റെ ഔദാര്യമെന്ന സമീപനമാണ് മോഡിസര്‍ക്കാരിന്.
സെസും സർചാർജും വർധിപ്പിച്ച് സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട നികുതിവിഹിതം കേന്ദ്രം തട്ടിയെടുക്കുന്നു. 2011–-12ൽ ആകെ കേന്ദ്രനികുതിയിൽ 10.4 ശതമാനം മാത്രമായിരുന്നു സെസും സർചാർജും. 2020–-21ൽ ഇത് 19.9 ശതമാനമായി. സംസ്ഥാനങ്ങൾക്കുള്ള കൈമാറ്റം 2011–-12ൽ 48.6 ശതമാനമായിരുന്നത് 2019–-20ൽ 33.4 ശതമാനത്തിലേക്ക് ഇടിഞ്ഞു. കേരളത്തിനുള്ള നികുതി വിഹിതത്തിൽമാത്രം 1.93 ശതമാനം കുറവ്.
● വേട്ടപ്പട്ടികളായി *കേന്ദ്ര ഏജന്‍സികള്‍
- പ്രതിപക്ഷ സംസ്ഥാനങ്ങളെ ചുറ്റി സിബിഐ, ഇഡി, കസ്‌റ്റംസ്, എൻഐഎ, ആദായനികുതി വകുപ്പ്, സിഎജി തുടങ്ങിയ കേന്ദ്ര ഏജൻസികള്‍ നിരന്തരം കറങ്ങുന്നു. കേരളം അടക്കം എട്ട് സംസ്ഥാനം സിബിഐക്ക് മുൻകൂർ അന്വേഷണാനുമതി എടുത്തുകളഞ്ഞു.
● ഗവർണർമാർ ചട്ടുകം
ഗവർണർമാരിലൂടെ പ്രതിപക്ഷ സംസ്ഥാനങ്ങളിൽ അസ്ഥിരത സൃഷ്ടിക്കലും മോഡി ശൈലി. 2016ൽ ഉത്തരാഖണ്ഡ്, അരുണാചൽ സർക്കാരുകളെ പിരിച്ചുവിട്ടു. ഗോവ, കർണാടക തുടങ്ങി പല സംസ്ഥാനങ്ങളിലും ഗവർണർമാരെ ഉപയോഗിച്ച് ബിജെപിയെ അധികാരത്തിലെത്തിച്ചു. ലെഫ്. ഗവർണർമാരെ ഉപയോഗിച്ച് ഡൽഹി, പുതുശ്ശേരി സർക്കാരുകളെ നിർവീര്യമാക്കി.
●ജിഎസ്‌ടി നഷ്ടപരിഹാരം
ജിഎസ്‌ടി നിയമം വന്നപ്പോൾ സംസ്ഥാനങ്ങൾക്കുണ്ടാവുന്ന വരുമാന നഷ്ടം കേന്ദ്രം നികത്തുമെന്ന് വ്യവസ്ഥയുണ്ട്. 2020 മുതൽ കൃത്യമായി ജിഎസ്‌ടി നഷ്ടപരിഹാരം കേന്ദ്രം നല്‍കുന്നില്ല.
●കാർഷിക, പൗരത്വ നിയമങ്ങള്‍
സംസ്ഥാനപരിധിയിലുള്ള വിഷയങ്ങളിലും കടന്നുകയറി കേന്ദ്രം നിയമനിർമാണം നടത്തുന്നു. കാർഷിക നിയമങ്ങൾ ഉദാഹരണം.
മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്ന നിയമമടക്കം മോഡി സർക്കാർ കൊണ്ടുവന്ന പല നിയമവും സംസ്ഥാനങ്ങൾ ശക്തമായി എതിര്‍ത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..