കോഴിക്കോട്> ബിജെപിയുടെ പരസ്യപിന്തുണ സ്വീകരിക്കുന്നതിന്റെ തെളിവാണ് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള ഗുരുവായൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രസ്താവനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയാല്‍ അപേക്ഷ മുസ്ലിംലീഗുകാര്‍ പൂരിപ്പിച്ചു നല്‍കുമെന്നാണ് ഗുരുവായൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ എന്‍ എ ഖാദര്‍ പറഞ്ഞിരിക്കുന്നത്. ഇത് യാദൃശ്ചികമായ പ്രസ്താവനയല്ല.
പൗരന്മാരല്ലാത്തവരെ പാര്‍പ്പിക്കാന്‍ തടങ്കല്‍പാളയങ്ങള്‍ നിര്‍മിക്കുന്ന ബിജെപിയുടെ നയത്തെയാണ് പരസ്യമായി അനുകൂലിക്കുന്നത്. ഈ ലീഗുനേതാക്കള്‍ നാളെ ബിജെപി പണിയുന്ന തടങ്കല്‍ പാളയത്തിന് കാവല്‍ നില്‍ക്കാനും തയ്യാറാകും; --മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ഥാനാര്‍ഥിയായി ഗുരുവായുരിലെത്തിയത് മുതല്‍ പിന്തുണ കിട്ടുന്നതിനുള്ള പ്രകടനങ്ങള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയില്‍ നിന്നുണ്ടായി. ബിജെപി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയത് കൈയ്യബദ്ധമല്ല എന്ന് വ്യക്തമാവുന്നതാണീ നീക്കങ്ങള്‍.
വര്‍ഗീയത പടര്‍ത്താന്‍ ബിജെപിയും ആര്‍എസ്എസും സംഘപരിവാറും ശ്രമിക്കുമ്പോള്‍ അതിന് 'നിങ്ങള്‍ എന്തിനാണ്, ഞങ്ങള്‍ ഇവിടെ ഉണ്ടല്ലോ' എന്ന നിലയിലാണ് കോണ്‍ഗ്രസും ലീഗും പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..