KeralaLatest NewsNews

എൽഡിഎഫ് പ്രവർത്തകർ സോഷ്യല്‍മീഡിയ വഴി വ്യക്തിഹത്യ നടത്തുന്നു; പരാതിയുമായി മഹിളാ മോര്‍ച്ച നേതാവ്

ഗുരുവായൂരില്‍ എന്‍ഡിഎ സ്ഥാനാര്ഥിയായിരുന്ന നിവേദിതയുടെ പത്രിക തള്ളിയിരുന്നു.

തൃശൂര്‍: സമൂഹ മാധ്യമങ്ങൾ വഴി വ്യക്തി ഹത്യ നടത്തുന്നതായി മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷയുടെ പരാതി. സൈബര്‍ ഡൊമിനും ഇലക്ഷന്‍ കമ്മീഷനുമാണ് മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത പരാതി നല്‍കിയത്.

Read Also: ‘എന്നോട് ക്ഷമിക്കണം’; ഒടുവിൽ പ്രധാനമന്ത്രിയോട് ക്ഷമ ചോദിച്ച് ശശി തരൂര്‍

ഗുരുവായൂര്‍ സ്വദേശിയായ സിപിഎം പ്രവര്‍ത്തകന്‍ സുമേഷും എല്‍ഡിഎഫ് പ്രവര്‍ത്തകരും വ്യക്തിഹത്യ നടത്തുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. മരിച്ചുപോയ അമ്മയെയെയും അവഹേളിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. ഗുരുവായൂരില്‍ എന്‍ഡിഎ സ്ഥാനാര്ഥിയായിരുന്ന നിവേദിതയുടെ പത്രിക തള്ളിയിരുന്നു.

Related Articles

Post Your Comments


Back to top button