Latest NewsNewsIndiaCrime

ഭാര്യ വേശ്യാവൃത്തിക്ക് വിസമ്മതിച്ചു; യുവതിയുടെ സ്വകാര്യഭാഗത്ത് മദ്യ കുപ്പി കയറ്റി ഭർത്താവ്

ഭുവനേശ്വര്‍: വേശ്യാവൃത്തിക്ക് വിസമ്മതിച്ച ഭാര്യയുടെ സ്വകാര്യഭാഗത്ത് മദ്യകുപ്പി കയറ്റി ഭര്‍ത്താവിന്റെ ക്രൂരത. ഒഡീഷയിലെ ഭുവനേശ്വറില്‍ കേന്ദ്രപദ ജില്ലയില്‍ ഞെട്ടിക്കുന്ന സംഭവമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ചന്ദന്‍ ആചാര്യ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ഓട്ടോഡ്രൈവറായ ഇയാള്‍ പത്ത് വര്‍ഷം മുമ്പാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് മൂന്നാം വര്‍ഷം മുതല്‍ ഇയാള്‍ തന്നെ വേശ്യാവൃത്തിക്ക് നിര‍്ബന്ധിക്കുന്നതായി യുവതി പറയുന്നു.ഇവര്‍ ഒന്നിച്ച്‌ താമസിക്കുന്ന വീട്ടിലേക്ക് അപരിചതരായ പുരുഷന്മാരെ കൊണ്ടുവരികയും പണം വാങ്ങി അവര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുന്നതും പതിവായിരുന്നെന്നും യുവതി പറയുന്നു. ഇതിനെ എതിര്‍ത്താല്‍ ക്രൂരമായ ഉപദ്രവം പതിവായിരുന്നുവെന്നും സ്ത്രീ പൊലീസിനെ അറിയിച്ചു.

Read Also  :  സൂയസ് കനാലിലെ ഗതാഗത തടസം; ഇന്ത്യയില്‍ വിലക്കയറ്റത്തിന് സാദ്ധ്യത

ഒരാഴ്ച്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പതിവ് പോലെ പണം വാങ്ങി മറ്റൊരാളുമായി ആചാര്യ വീട്ടിലെത്തി. എന്നാല്‍ വേശ്യാവൃത്തിക്ക് ഭാര്യ വിസമ്മതിച്ചു.തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന ആചാര്യ ഭാര്യയെ ഇരുമ്പ് വടികൊണ്ട് ക്രൂരമായി മര്‍ദിക്കുകയും മദ്യകുപ്പി സ്വകാര്യഭാഗത്ത് കയറ്റുകയുമായിരുന്നു. തുടര്‍ന്ന് ബോധരഹിതയായി വീണ യുവതിയേയും അഞ്ച് വയസ്സുള്ള മകളേയും ആചാര്യ മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. അടുത്ത ദിവസം യുവതിയുടെ അമ്മ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. അമ്മയോട് യുവതി നടന്ന സംഭവങ്ങള്‍ വിവരിച്ചു. ഇതോടെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തിയാണ് യുവതിയേയും മകളേയും രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ആചാര്യയേയും പൊലീസ് അറസ്റ്റ് ചെയ്തു.

Related Articles

Post Your Comments


Back to top button