27 March Saturday

സംസ്ഥാനത്ത്‌ തപാൽ വോട്ടിന്‌ തുടക്കമായി ;വീടുകളിൽ എത്തിയുള്ള വോട്ടെടുപ്പ്‌ ഏപ്രിൽ രണ്ടുവരെ

വെബ് ഡെസ്‌ക്‌Updated: Saturday Mar 27, 2021

എൺപതു വയസ്സിനു മുകളിലുള്ളവരെ തപാൽ വോട്ട് ചെയ്യിക്കാൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ 
 വീട്ടിലെത്തിയപ്പോൾ സമ്മതിദാനം രേഖപ്പെടുത്തുന്ന കോഴിക്കോട് എടക്കരയിലെ ബാലൻ. ഫോട്ടോ: ബിനുരാജ്


തിരുവനന്തപുരം
സംസ്ഥാനത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തപാൽ വോട്ടിങ്ങിന്‌ തുടക്കമായി. 80 വയസ്സ്‌‌ കഴിഞ്ഞവർ, ഭിന്നശേഷിക്കാർ, കോവിഡ് ബാധിതർ, ക്വാറന്റൈനിൽ കഴിയുന്നവർ എന്നിവർക്കാണ്‌ അവസരം. വോട്ടർ സ്ഥലത്തില്ലെങ്കിൽ ഒരവസരം കൂടി നൽകും.

വോട്ടറെ മുൻകൂട്ടി അറിയിച്ചശേഷമാണ്‌ തെരഞ്ഞെടുപ്പ് 
ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘം വീടുകളിലേക്ക് എത്തുന്നത്‌. ഏപ്രിൽ രണ്ടുവരെ വീടുകളിൽ എത്തിയുള്ള വോട്ടെടുപ്പ്‌ തുടരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top