KeralaLatest NewsNews

‘ഇരട്ട വോട്ട്’ കോണ്‍ഗ്രസിന് തിരിച്ചടി, എ.ഐ.സി.സി മാദ്ധ്യമ വക്താവ് ഷമ മുഹമ്മദിന് ഇരട്ടവോട്ടെന്ന് സി.പി.എം

കണ്ണൂര്‍: ‘ ഇരട്ട വോട്ട് ‘ എന്ന രമേശ് ചെന്നിത്തലയുടെ ആരോപണം കോണ്‍ഗ്രസിന് തന്നെ തിരിച്ചടിക്കുന്നു. എ.ഐ.സി.സി മാദ്ധ്യമ വക്താവ് ഷമ മുഹമ്മദിനും ഇരട്ട വോട്ടെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ ആരോപണം. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ 89-ാം ബൂത്തിലാണ് രണ്ട് വോട്ടും.

Read Also : 76 രാജ്യങ്ങളിലേക്ക് ആറു കോടി ഡോസ് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ കോവിഡ് വാക്‌സിനുകള്‍ വിതരണം ചെയ്ത് ഇന്ത്യ

89ാം ബൂത്തിലെ 532-ാം നമ്പര്‍ വോട്ടറായ ഷമ മുഹമ്മദ് വിലാസത്തോടൊപ്പം പിതാവ് മുഹമ്മദ് കുഞ്ഞിയുടെ പേരാണ് കൊടുത്തിരിക്കുന്നത്. ഇതേ ബൂത്തിലെ 125-ാം നമ്പര്‍ വോട്ടറും ഷമ മുഹമ്മദാണ്.

ഇരട്ട വോട്ട് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. അതേസമയം, സിപിഎം ആരോപണം തെറ്റെന്ന് ഷമ പ്രതികരിച്ചു. സിപിഎം തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

 

Related Articles

Post Your Comments


Back to top button