KeralaLatest NewsNews

കേരളത്തിൽ 5 വർഷം കൊണ്ട് ലൗ ജിഹാദില്‍പ്പെട്ട് മതപരിവര്‍ത്തനം ചെയ്യപ്പെട്ട പെൺകുട്ടികളുടെ കണക്കുകൾ ഞെട്ടിക്കുന്നത് !

ലൗ ജിഹാദ്‍ ഹൈന്ദവ-ക്രൈസ്തവ സമൂഹങ്ങളെ ഒരുപോലെ ബാധിക്കുന്ന ഭീകരതയുടെ മറ്റൊരു മുഖമെന്ന് ശോഭ കരന്ത്‌ലജെ

തിരുവനന്തപുരം: ലൗ ജിഹാദ് ഹിന്ദു സമൂഹത്തെ മാത്രമല്ല, ക്രൈസ്തവ സമൂഹത്തെയും ബാധിക്കുന്ന ഭീകരതയുടെ മറ്റൊരു മുഖമാണെന്ന് ഉഡുപ്പി എംപി ശോഭ കരന്ത്‌ലജെ. എന്‍ഡിഎ കാട്ടാക്കട നിയോജകമണ്ഡലം സംഘടിപ്പിച്ച മഹിളാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

2011 മുതല്‍ 2016 വരെയുള്ള 5 വർഷത്തെ കണക്കുകൾ നിരത്തിയായിരുന്നു ശോഭ ലൗ ജിഹാദുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഭീകരാവസ്ഥയെ ചൂണ്ടിക്കാട്ടിയത്. ‘കണക്കുകൾ പ്രകാരം 2011 മുതല്‍ 2016 വരെയുള്ള 5 വർഷം കൊണ്ട് 5673 പെണ്‍കുട്ടികളാണ് ലൗ ജിഹാദില്‍പ്പെട്ട് സംസ്ഥാനത്ത് മതപരിവര്‍ത്തനം ചെയ്യപ്പെട്ടത്. ഇതില്‍ 1643 പേര്‍ ക്രൈസ്തവ സമൂഹത്തിലെ പെണ്‍കുട്ടികളാണ്. പ്രത്യക്ഷത്തിൽ തന്നെ ഇത്രയധികം കേസുകളുണ്ടെന്നിരിക്കേ ഇതിനെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ലെന്ന്’ അവര്‍ കുറ്റപ്പെടുത്തി.

Also Read:ചെങ്ങന്നൂർ പിടിച്ചടക്കാൻ ബിജെപി; ആശങ്കയിൽ ഇടത് – വലത് മുന്നണികൾ

‘മോദി സര്‍ക്കാര്‍ സ്ത്രീകള്‍ക്കായി നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്. അയോധ്യ ക്ഷേത്രത്തിലെ ശിലാന്യാസവും പൗരത്വബില്ലും മുത്തലാഖ് നിയമവും ഇതിന് ഉദാഹരണങ്ങളാണ്. രാജ്യം മുഴുവന്‍ ബിജെപി സര്‍ക്കാരുകള്‍ വരുന്നു. കേരളത്തിലും സമാനമായ സാഹചര്യമാണുള്ളത്’.- ശോഭ പറഞ്ഞു.

അഭിമാനബോധത്തോടെ സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാനും ആത്മാഭിമാനത്തോടെ സ്ത്രീകളോട് വോട്ട് അഭ്യര്‍ഥിക്കാനും സാധിക്കുന്ന കേരളത്തിലെ ഏക രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്ന് കാട്ടാക്കട മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി പി.കെ. കൃഷ്ണദാസ് വ്യക്തമാക്കി.

Related Articles

Post Your Comments


Back to top button