KeralaLatest NewsNews

ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര് കണ്ടാല്‍ മതിയെന്ന മനോഭാവം ; ചെന്നിത്തലയ്‌ക്കെതിരെ മന്ത്രി ശൈലജ

കണ്ണൂര്‍ : ആങ്ങള ചത്താലും വേണ്ടില്ല, നാത്തൂന്‍റെ കണ്ണീര് കണ്ടാല്‍ മതിയെന്ന നിലപാടാണ് രമേശ് ചെന്നിത്തലക്കെന്ന് മന്ത്രി കെ.കെ ശൈലജ. അതുകൊണ്ടാണ് ജനങ്ങള്‍ക്ക് ഇപ്പോള്‍ കിറ്റ് കൊടുക്കരുതെന്ന് പറയുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

വിഷു, ഈസ്റ്റര്‍ കാലത്ത് ജനങ്ങള്‍ക്കു ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നത് മുടക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പു പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് നോക്കിയല്ല ഭക്ഷ്യ കിറ്റ് വിതരണത്തിന് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also :  ‘എന്നോട് ക്ഷമിക്കണം’; ഒടുവിൽ പ്രധാനമന്ത്രിയോട് ക്ഷമ ചോദിച്ച് ശശി തരൂര്‍

എന്നാല്‍ കേരളത്തിലെ അന്നംമുടക്കി മുഖ്യമന്ത്രിയാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. ജനങ്ങള്‍ക്ക് കിട്ടേണ്ട റേഷന്‍ അരി മുഴുവന്‍ തടഞ്ഞ് വെച്ചിട്ട് തെരഞ്ഞെടുപ്പ് വന്നപ്പോള്‍ വിതരണം ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്തത്. ജനങ്ങളുടെ ദാരിദ്ര്യത്തെ വിറ്റുകാശാക്കുകയായിരുന്നു സര്‍ക്കാരെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Related Articles

Post Your Comments


Back to top button