NattuvarthaLatest NewsNews

ഗുണ്ടാ കേസുകളിലെ പ്രതിയെ ജയിലിൽ അടച്ചു

ആലുവ; ആലങ്ങാട്, പറവൂർ, വടക്കേക്കര, ആലുവ പൊലീസ് സ്റ്റേഷനുകളിൽ 10 ഗുണ്ടാ കേസുകളിൽ പ്രതിയായ കോട്ടുവള്ളി അത്താണി കൽപടപ്പറമ്പിൽ ഷാനിനെ (ചക്കു–29) കാപ്പ പ്രകാരം മൂന്നാം തവണ ജയിലിൽ അടച്ചിരിക്കുന്നു. കൊലപാതക ശ്രമം, കവർച്ച, ദേഹോപദ്രവം, സ്ഫോടകവസ്തു ഉപയോഗിക്കൽ തുടങ്ങിയ കേസുകളിൽ ഷാൻ പ്രതിയാണെന്നു റൂറൽ എസ്പി കെ. കാർത്തിക് പറഞ്ഞു.

2018, 2019 വർഷങ്ങളിലാണു മുൻപു കാപ്പ ചുമത്തിയിരിക്കുന്നത്. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ പ്രതി കഴിഞ്ഞ നവംബറിൽ ആലുവയിൽ വീടുകയറി ആക്രമണം നടത്തിയതിനെ തുടർന്നാണു വീണ്ടും ജയിലിൽ അടച്ചത്. റൂറൽ ജില്ലയിൽ അടുത്തിടെ ഓപ്പറേഷൻ ഡാർക് ഹണ്ട് പ്രകാരം 24 പേരെ നാടുകടത്തി. 24 പേരെ കാപ്പ ചുമത്തി ജയിലിലാക്കി.

Related Articles

Post Your Comments


Back to top button