തിരുവനന്തപുരം
നാൽപ്പത്തഞ്ച് വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഏപ്രിൽ ഒന്ന് മുതൽ വാക്‌സിൻ നൽകുന്നതിന് സംസ്ഥാനത്ത് വിപുലമായ സംവിധാനം. സർക്കാർ ആശുപത്രി, സർക്കാർ നിശ്ചയിച്ച സ്വകാര്യ ആശുപത്രി, പൊതുകെട്ടിടം എന്നിവിടങ്ങളിൽനിന്ന് വാക്‌സിനെടുക്കാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ കോവിഡ് വർധിക്കുന്നതിനാൽ ഈ വിഭാഗത്തിലെ എല്ലാവരും വാക്‌സിനെടുക്കേണ്ടത് അത്യാവശ്യമാണെന്ന് സ്റ്റേറ്റ് മെഡിക്കൽ ബോർഡ് വിലയിരുത്തി.സ്‌കൂൾ തുറന്നതോടെ, രാജ്യത്തിനകത്തും പുറത്തും രോഗബാധ വലിയ തോതിൽ വർധിച്ചു. വിദ്യാഭ്യാസ സ്ഥാപനം തുറക്കുംമുമ്പായി എല്ലാവരും വാക്‌സിനെടുക്കണം.
ഇതുവരെ നൽകിയത് 29.33 ലക്ഷം ഡോസ്
സംസ്ഥാനത്ത് ഇതുവരെ 29,33,594 ഡോസ് വാക്‌സിൻ നൽകി. ആരോഗ്യ പ്രവർത്തകരിൽ 4,70,643 ആദ്യഡോസ് വാക്‌സിനും 3,11,594 രണ്ടാം ഡോസ് വാക്‌സിനും നൽകി. മുൻനിര പ്രവർത്തകരിൽ 1,07,661 പേർ ആദ്യ ഡോസും 63,063 പേർ രണ്ടാം ഡോസും സ്വീകരിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ 3,13,406 പേർ ആദ്യ ഡോസും 4,564 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 60 വയസ്സിന് മുകളിലുള്ളവർ, 45 നും 59 നും ഇടയിൽ പ്രായമുള്ള മറ്റ് രോഗബാധിതർ എന്നിവരിൽനിന്ന് 16,62,663 പേർ ആദ്യ ഡോസ് വാക്‌സിനെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..