CinemaMollywoodLatest NewsNewsEntertainment

സോഷ്യൽ മീഡിയ കീഴടക്കി മഞ്ജുവിന്റെ പുതിയ ലുക്ക്; കാരണം വെളിപ്പെടുത്തി താരം

വെള്ള ഷർട്ടും കറുപ്പ് സ്കർട്ടും അണിഞ്ഞ് പുതിയ ചിത്രമായ ചതുർമുഖത്തിന്റെ പ്രസ് മീറ്റിന് കൈയും വീശിയെത്തിയ മഞ്ജു വാര്യരാണ് രണ്ട് ദിവസങ്ങളിലായി മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. വെല്ലുന്ന മഞ്ജുവിന്റെ ലുക്ക് തന്നെയായിരിക്കുന്നു ഇപ്പോഴും ചർച്ച വിഷയം. പ്രതിസന്ധികളെ മറികടന്നുകൊണ്ട് ജീവിതത്തിൽ വിജയിച്ച സ്ത്രീ എന്നായിരുന്നു സോഷ്യൽ മീഡിയ മഞ്ജുവിനെ വിശേഷിപ്പിച്ചത്. പുതിയ ലുക്കിനെ കുറിച്ച് ചോദിച്ചപ്പോൾ മഞ്ജു നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഓരോ കഥാപാത്രങ്ങളുടെയും പേര് പറഞ്ഞ് പല ടൈപ്പിലുള്ള ഡ്രസ്സുകൾ ഒരു രസത്തിന് പരീക്ഷിക്കുകയാണ് എന്നായിരുന്നു നടിയുടെ മറുപടി. ‘പിന്നെ സണ്ണിക്കൊപ്പമൊക്കെ പിടിച്ചു നിൽക്കേണ്ടേ’ എന്നും രസകരമായി പറഞ്ഞു. സണ്ണി വെയ്നുമുണ്ടായിരുന്നു അഭിമുഖത്തിൽ മഞ്ജുവിനൊപ്പം. ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായി മാറിയിരിക്കുകയാണ് സണ്ണി വെയ്ൻ എന്നും താരം കൂട്ടിച്ചേർത്തു.

Related Articles

Post Your Comments


Back to top button