Latest NewsNewsFootballSports

ഐ ലീഗിൽ ചരിത്രം കുറിക്കാൻ ഗോകുലം കേരള ഇന്നിറങ്ങുന്നു

ഐ ലീഗ് ഫുട്ബോളിൽ ചരിത്രം കുറിക്കാൻ ഗോകുലം കേരള ഇന്നിറങ്ങുന്നു. കരുത്തരായ ട്രാവു ഗോകുലം കേരള മത്സരം കൊൽക്കത്തയിൽ വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കും. കൊൽക്കത്തയിൽ ഇന്ന് ഗോകുലത്തെ കാത്തിരിക്കുന്നത് കേരള ഫുട്ബോളിൽ ആർക്കും കൈയെത്തിപ്പിടിക്കാനാവാത്ത നേട്ടമാണ്. ഗോകുലത്തിനും എതിരാളികളായ ട്രാവുവിനും ചർച്ചിൽ ബ്രദേഴ്സിനും 26 പോയിന്റ് വീതമാണുള്ളത്. സീസണിലെ അവസാന മത്സരത്തിൽ ഇന്ന് ട്രാവു എഫ് സിയെ തോൽപ്പിച്ചാൽ ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ടീമെന്ന നേട്ടം ഗോകുലത്തിന് സ്വന്തമാകും.

ഇന്നത്തെ മത്സരത്തിൽ ട്രാവുവിനെ തോൽപ്പിച്ചാൽ ഗോകുലം ഈ സീസണിലെ ഐ ലീഗ് ചാമ്പ്യന്മാരാകും. മത്സരം സമനിലയിലായാലും ഗോകുലത്തിന് കിരീട സാധ്യതയുണ്ട്. റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെ ചർച്ചിൽ ജയിക്കാതിരുന്നാലും കിരീടം കേരളത്തിലെത്തും. അവസാന നാല് കളിയിലും തോൽവി അറിയാത്ത ഗോകുലം 27 ഗോളുകൾ നേടിയാണ് കിരീടത്തിനരികെ എത്തിയിരിക്കുന്നത്.

Related Articles

Post Your Comments


Back to top button